ടെൽ അവീവ്: അമേരിക്കയും ഫ്രാൻസുമടക്കമുള്ള ലോക രാജ്യങ്ങൾ മുന്നോട്ട് വച്ച വെടിനിർത്തൽ നിർദ്ദേശങ്ങൾ ഇസ്രയേലും ഹിസ്ബുള്ളയും അംഗീകരിച്ചതോടെ യുദ്ധഭീതിക്ക് വിരാമം. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു വെടിനിർത്തൽ ലബനാനിൽ പ്രഖ്യാപിച്ചു. സുരക്ഷാ മന്ത്രിസഭ യോഗത്തിന് ശേഷമാണ് ഹിസ്ബുല്ലയുമായുള്ള വെടിനിർത്തൽ കരാറിന് രൂപം നൽകിയ കാര്യം നെതന്യാഹു പ്രഖ്യാപിച്ചത്.കരാറിന്റെ രൂപരേഖ മന്ത്രിസഭയുടെ അംഗീകാരത്തിനായി സമർപ്പിച്ചതായും നെതന്യാഹു പറഞ്ഞു.
യുദ്ധത്തിന്റെ മേഖല മാറ്റുകയാണെന്നും ഇറാന്റെ ഭീഷണിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇസ്രായേലിന് കഴിയുമെന്നും നെതന്യാഹു പറഞ്ഞു. ഹിസ്ബുല്ല വെടിനിർത്തൽ ലംഘിച്ചാൽ ഇസ്രായേൽ അതിശക്തമായ ആക്രമണം നടത്തുമെന്നും നെതന്യാഹു പറഞ്ഞു. അതേസമയം വെടിനിർത്തലിന് നേരത്തെ തന്നെ സമ്മതം മൂളിയ ഹിസ്ബുല്ല നെതന്യാഹുവിന്‍റെ പ്രഖ്യാപനത്തോടെ ഇതുവരെ പ്രതികരിച്ചിട്ടില്ല.