ഇസ്രായേല്‍ ആക്രമണത്തില്‍ ഗാസയില്‍ 143 പേര്‍ കൊല്ലപ്പെട്ടു, ലെബനനില്‍ 77 ലധികം മരണം

ഗാസ: ഗാസയിലും തെക്കന്‍ ലെബനനില്‍ ഇസ്രായേല്‍ മാരകമായ വ്യോമാക്രമണം തുടരുകയാണ്. സിഡോണ്‍ നഗരത്തിന് സമീപമുള്ള സരഫന്ദിലും ഹരേത് സൈദയിലും നടന്ന ഏറ്റവും പുതിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട 15 പേരില്‍ നിരവധി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു.

ചൊവ്വാഴ്ച ഗാസയിലുടനീളം ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ കുറഞ്ഞത് 143 പലസ്തീനികള്‍ കൊല്ലപ്പെട്ടു. അതില്‍ 132 പേര്‍ യുദ്ധബാധിത പ്രദേശത്തിന്റെ വടക്ക് ഭാഗത്ത് കൊല്ലപ്പെട്ടതായി മെഡിക്കല്‍ വൃത്തങ്ങള്‍ അല്‍ ജസീറയോട് പറഞ്ഞു. വടക്കന്‍ ഗാസയില്‍ നടന്ന ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടെന്നും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റുവെന്നും ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചു.

നേരത്തെ കിഴക്കന്‍ ലെബനനില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇസ്രയേല്‍ ആക്രമണം ആരംഭിച്ചശേഷം ലബനനില്‍ ഒറ്റദിവസം ഇത്രയധികം ജനങ്ങള്‍ കൊല്ലപ്പെടുന്നത് ആദ്യമാണ്.
തെക്കന്‍ ലബനനില്‍ നടന്ന ഏറ്റുമുട്ടലില്‍ പരിക്കേറ്റ സൈനികന്‍ മരിച്ചതായും സൈന്യം അറിയിച്ചു. ഇതോടെ 2023 ഒക്ടോബര്‍ മുതല്‍ കൊല്ലപ്പെട്ട ഇസ്രായേലി സൈനികരുടെ ആകെ എണ്ണം 777 ആയി.

More Stories from this section

family-dental
witywide