ലോകമെമ്പാടുമുള്ള മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം റമദാൻ പ്രാർത്ഥനയുടെയും ധ്യാനത്തിൻ്റെയും ദയയുടെയും ദാനത്തിൻ്റെയും മാസമാണ്. പലസ്തീനികൾക്കും അങ്ങനെ തന്നെയാണെങ്കിലും ആ ജനതയുടെ വിധി മറ്റൊന്നാണ്. ഇസ്രായേൽ ഏർപ്പെടുത്തിയ ഉപരോധം 15-ാം വർഷത്തിലേക്ക് കടക്കുമ്പോൾ ഗാസയിൽ വെടിയൊച്ചകൾ നിലക്കാത്ത മറ്റൊരു റമദാൻ കാലം കൂടി.
ഇസ്രയേൽ ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ റമദാനിലും രണ്ടുലക്ഷം പലസ്തീനികൾ താമസിക്കുന്ന ഗാസ മുനമ്പിൽ പോരാട്ടം തുടരുമെന്ന് ഇസ്രായേൽ യുദ്ധകാല കാബിനറ്റ് മന്ത്രി ബെന്നി ഗാന്റ്സ് മുന്നറിയിപ്പ് നൽകി. അടുത്തമാസം10നോ തൊട്ടടുത്ത ദിവസങ്ങളിലോ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഗാസയിൽ തടവിലാക്കിയ എല്ലാ ഇസ്രയേലി തടവുകാരെയും വീണ്ടെടുക്കുന്നതുവരെ ഗാസയിലെ പോരാട്ടം അവസാനിക്കില്ലെന്ന് റെക്കോർഡ് ചെയ്ത പ്രസ്താവനയിൽ ഗാൻ്റ്സ് പറഞ്ഞു.
“ആക്രമണം റമദാൻ മാസത്തിലും തുടരാം.”
ഗാസയിൽ വെടിനിർത്തൽ സംബന്ധിച്ച ചർച്ചകളും ഇസ്രയേലും ഹമാസ് ഗ്രൂപ്പും തമ്മിലുള്ള തടവുകാരുടെ കൈമാറ്റ ചർച്ചകളും ഫലം കണ്ടിട്ടില്ല. ബന്ദികളെ തിരിച്ചയച്ചില്ലെങ്കിൽ തങ്ങൾ യുദ്ധം റഫയിലേക്ക് വ്യാപിപ്പിക്കുമെന്ന് ഗാൻ്റ്സ് ഭീഷണിപ്പെടുത്തി. ഏകദേശം 1.5 ദശലക്ഷത്തോളം ഫലസ്തീനികൾ അഭയാർത്ഥികളായി കഴിയുന്നുണ്ട്.