ജറുസലേം: വാരാന്ത്യത്തില്‍ ഇറാനെ ആക്രമിച്ച ഇസ്രായേലിനെതിരെ തിരിച്ചടിച്ചാല്‍ ഇറാനെ അത് ‘വളരെ കഠിനമായി’ ബാധിക്കുമെന്ന് ഇസ്രായേല്‍ സൈനിക മേധാവി ചൊവ്വാഴ്ച വ്യക്തമാക്കി. ഇറാന്‍ ഇസ്രയേലിനുനേരെ മിസൈല്‍ ആക്രമണം നടത്തുക എന്ന തെറ്റ് ചെയ്താല്‍, ഇറാനിലേക്ക് തങ്ങള്‍ വീണ്ടും എത്തിച്ചേരുമെന്നും വളരെ ശക്തമായി ആക്രമിക്കുമെന്നുമാണ് ലെഫ്റ്റനന്റ് ജനറല്‍ ഹെര്‍സി ഹലേവിയുടെ മുന്നറിയിപ്പ്.
ഇറാനിലെ ആക്രമണത്തില്‍ പങ്കെടുത്ത സൈനിക ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തുകൊണ്ട്, ചില ലക്ഷ്യങ്ങള്‍ മാറ്റിവെച്ചിരിക്കുകയാണെന്ന് ഹലേവി പറഞ്ഞു. മാത്രമല്ല, ‘ഞങ്ങള്‍ക്ക് ഇത് വീണ്ടും ചെയ്യേണ്ടി വന്നേക്കാം, ഈ സംഭവം അവസാനിച്ചിട്ടില്ല, ഞങ്ങള്‍ ഇപ്പോഴും അതിന്റെ നടുവിലാണ്,’ എന്നും ഇറാന്റെ നീക്കം അനുസരിച്ച് തിരിച്ചടിക്കുമെന്ന സൂചന സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ നല്‍കിയിട്ടുണ്ട്.
ഈ മാസം ആദ്യം ടെഹ്റാന്‍ നടത്തിയ വലിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് പ്രതികാരമായി ശനിയാഴ്ച, ഇസ്രായേലി യുദ്ധവിമാനങ്ങള്‍ ഇറാനിയന്‍ സൈനിക ലക്ഷ്യങ്ങള്‍ക്കും മിസൈല്‍ നിര്‍മ്മാണ കേന്ദ്രങ്ങള്‍ക്കും നേരെ േ്രവ്യാമാക്രമണം നടത്തിയിരുന്നു. 200 ഓളം മിസൈലുകള്‍ തൊടുത്തുവിട്ട ഇറാന്റെ ആക്രമണം, ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്റല്ല, റവല്യൂഷണറി ഗാര്‍ഡ്സ് കമാന്‍ഡര്‍ എന്നിവരുള്‍പ്പെടെ ടെഹ്റാന്‍ അനുകൂലികളായ നിരവധി തീവ്രവാദ നേതാക്കളെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് ഉണ്ടായത്.