‘ഇറ്റാലിയൻ പ്രധാനമന്ത്രി മെലോണിയുടെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തി; മൊസാദിനെതിരെ ​ഗുരുതര ആരോപണം

റോം: ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ഉള്‍പ്പെടെ പ്രധാന നേതാക്കൾക്കെതിരെ ഇസ്രായേൽ ചാര സംഘടനയായ മൊസാദ് ഇറ്റലിയില്‍ ചാരവൃത്തി നടത്തിയതായി വെളിപ്പെടുത്തല്‍. മിലാൻ ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയെ ഉപയോഗിച്ചാണു രഹസ്യവിവരങ്ങള്‍ ചോർത്തിയതെന്നാണു റിപ്പോർട്ട്.

സംഭവത്തില്‍ നാലുപേർ അറസ്റ്റിലായതായി ഇസ്രായേല്‍ മാധ്യമമായ ‘യെദിയോത്ത് അഹ്‌റോനോത്ത്’ റിപ്പോർട്ട് ചെയ്തു. ഇറ്റാലിയൻ ഗവേഷണ സ്ഥാപനമായ ‘ഈക്വലൈസിനെയാണ് മൊസാദ് ചാരപ്രവൃത്തിക്ക് ഉപയോ​ഗിച്ചത്. മുൻ പൊലീസ് ഉദ്യോഗസ്ഥനാണ് കമ്പനിയുടെ തലവൻ.

2019നും 2024നും ഇടയില്‍ ആഭ്യന്തര വകുപ്പ് ഉള്‍പ്പെടെയുള്ള വിവിധ മന്ത്രാലയങ്ങളുടെ സെർവറുകളും ഹാക്ക് ചെയ്തതായാണ് റിപ്പോർട്ട്. പൊലീസ് വിവരങ്ങളും ചോർത്തിയിട്ടുണ്ട്. അതീവ സുരക്ഷാ പ്രാധാന്യമുള്ള രഹസ്യവിവരങ്ങളെല്ലാം ചോർത്തി ഫയലുകളായി സൂക്ഷിച്ചിരിക്കുകയാണെന്ന് യെദിയോത്ത് റിപ്പോർട്ടില്‍ പറയുന്നു.

മൊസാദിനു പുറമെ മാഫിയ സംഘങ്ങളും ഭാഗമായ വൻ ഗൂഢാലോചന സംഭവത്തിനു പിന്നില്‍ നടന്നിട്ടുണ്ടെന്നാണ് ഇറ്റാലിയൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

Israel’s Mossad Espionage Italian Prime Minister Giorgia Meloni