തിരുവനന്തപുരം: തുലാവര്‍ഷം പിന്‍വാങ്ങിയതോടെ കേരളത്തില്‍ ചൂട് കനക്കുന്നു. വീടിനകത്തും പുറത്തും, പ്രത്യേകിച്ച് കെട്ടിടങ്ങള്‍ തിങ്ങിനിറഞ്ഞ നഗര പ്രദേശങ്ങള്‍ ചൂടില്‍ വലയുകയാണ്.
ജനുവരി പതിനഞ്ചോടെയാണ് കേരളം ഉള്‍പ്പെടെയുള്ള തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് തുലാവര്‍ഷം പൂര്‍ണമായും പിന്‍വാങ്ങിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കേരളത്തില്‍ കാര്യമായ തോതില്‍ മഴയും ലഭിച്ചിട്ടില്ല. അതിനനുസരിച്ച് ചൂടും കാര്യമായ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. രണ്ടു ദിവസം മുമ്പ് ചെറിയൊരു മഴ പെയ്തു പോയെങ്കിലും അന്തരീക്ഷം തണുക്കാനുള്ള ആഴത്തില്‍ മഴ പെയ്തിരുന്നില്ല.
അടുത്ത 5 ദിവസവും കേരളത്തില്‍ കാര്യമായ മഴ ലഭിക്കില്ലെന്നാണ് ഏറ്റവും ഒടുവിലെ കാലാവസ്ഥ പ്രവചനം നല്‍കുന്ന സൂചന. എന്നാല്‍ ഇന്ന് ആലപ്പുഴയിലും നാളെ എറണാകുളത്തും ആലപ്പുഴയിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് ചൂണ്ടികാട്ടിയിട്ടുണ്ട്. ചൂടിന് ആശ്വാസമാകുന്ന തരത്തിലുള്ള മഴയാണോ ലഭിക്കുന്നത് എന്നതില്‍ വ്യക്തതയില്ല.