‘നിലമ്പൂർ-ഷൊർണ്ണൂർ പാസഞ്ചറിൽ യുവതിയെ കടിച്ചത് പാമ്പല്ല’: വിഷമില്ലാത്ത മറ്റേതെങ്കിലും ജീവിയാകാമെന്ന് റെയില്‍വേ

പാലക്കാട്: നിലമ്പൂർ-ഷൊർണ്ണൂർ പാസഞ്ചർ ട്രെയിനിൽ യാത്രക്കാരിയായ വനിതാ ഡോക്ടറെ കടിച്ചത് പാമ്പല്ലെന്ന് റെയിൽവേ അധികൃതരുടെ വിശദീകരണം. ട്രെയിനിൽ പരിശോധന നടത്തിയ ശേഷമാണ് റെയിൽവേ ഇക്കാര്യം വ്യക്തമാക്കിയത്. പരിശോധനയിൽ പാമ്പിനെ കണ്ടെത്താനായില്ലെന്നും ആയുർവേദ ഡോക്ടറായ ഗായത്രിയെ കടിച്ചത് വിഷമില്ലാത്ത മറ്റേതെങ്കിലും ജീവിയാകാമെന്നും റെയിൽവെ ചൂണ്ടികാട്ടി.

അതേസമയം ട്രെയിൻ യാത്രയ്ക്കിടെ പാമ്പ് കടിയേറ്റെന്ന സംശയത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗായത്രിയെ ഡിസ്ചാർജ് ചെയ്തു. യുവതിക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലാത്തതിനാലാണ് ഡിസ്ചാർജ് ചെയ്തതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

രാവിലെ ട്രെയിനിന്‍റെ ബർത്തിൽ കിടക്കുകയായിരുന്നപ്പോഴാണ് ഗായത്രിയെ ഏതോ ജീവി കടിച്ചത്. പാമ്പാണെന്ന സംശയത്തിൽ ഗായത്രിയെ വല്ലപ്പുഴ റെയിൽവേ സ്‌റ്റേഷനിൽ ഇറക്കി റോഡ് മാർഗം പെരുന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പാമ്പിനെ കണ്ടതായി യാത്രക്കാർ അറിയിച്ചതിന്‍റെ അടിസ്ഥാനത്തിൽ റെയിൽവേ അധികൃതർ വിശദമായ പരിശോധന നടത്തിയ ശേഷമാണ് വിശദീകരണം നൽകിയത്.

More Stories from this section

family-dental
witywide