ടെഹ്റാൻ: ഇറ്റാലിയൻ പത്രപ്രവർത്തക സിസിലിയ സാലയെ ടെഹ്‌റാനിൽ അറസ്റ്റ് ചെയ്തതായി ഇറ്റലിയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഡിസംബർ 19 നാണ് ടെഹ്‌റാൻ പൊലീസ് തടഞ്ഞുവെച്ചത്. സിസിലിയ സാലയുടെ നിയമപരമായ സാഹചര്യം വ്യക്തമാക്കാനും വ്യവസ്ഥകൾ പരിശോധിക്കാനും വിദേശകാര്യ മന്ത്രാലയം ഇറാനിയൻ അധികാരികളുമായി സംസാരിച്ചെന്നും അധികൃതർ അറിയിച്ചു. ഇറ്റാലിയൻ അംബാസഡർ പൗല അമാഡെ ജയിലിൽ സന്ദർശിച്ചതായും വിവരമുണ്ട്.
ഇറ്റാലിയൻ ദിനപത്രമായ ഇൽ ഫോഗ്ലിയോയുടെ റിപ്പോർട്ടറാണ് സാല. സാധാരണ വിസയിലാണ് സാല എത്തിയതെന്നും പറയുന്നു. ഞങ്ങളുടെ നയതന്ത്ര മേധാവികളിൽ നിന്ന് ഉറപ്പ് ലഭിച്ചതിന് ശേഷം, അറസ്റ്റിനെക്കുറിച്ചുള്ള വാർത്ത റിപ്പോർട്ട് ചെയ്യാൻ വാർത്താ ഔട്ട്‌ലെറ്റ് തീരുമാനിച്ചു. സാലയെ നാട്ടിലെത്തിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ ഊർജിതമാക്കിയെന്നും അധികൃതർ പറഞ്ഞു.
Italian journalist Cecilia Sala arrested in Tehran