അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെതിരായ വധശ്രമത്തില്‍ ‘പണികിട്ടിയത്’ ഇറ്റാലിയന്‍ സ്പോര്‍ട്സ് ജേണലിസ്റ്റ് മാര്‍ക്ക് വയലറ്റ്സിന്. വെടിയുതിര്‍ത്തയാളാണെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജമായി പ്രചാരണം നടക്കുന്നതിനെതിരെ താന്‍ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ട്രംപിനെ വെടിവെച്ചയാളെ പൊലീസ് അറസ്റ്റു ചെയ്‌തെന്നും ആന്റിഫ അംഗമായ മാര്‍ക്ക് വയലറ്റ്സാണിതെന്നുമായിരുന്നു എക്സ് പ്ലാറ്റ്ഫോമില്‍ വ്യാപകമായി പ്രചരിച്ചത്. തനിക്കെതിരെ വരുന്ന തെറ്റായ പ്രചരണത്തില്‍ പൊറുതിമുട്ടിയ മാര്‍ക് ഇത് താനല്ലെന്ന് വ്യക്തമാക്കി ഇന്‍സ്റ്റഗ്രാമില്‍ എത്തി. റോംമില്‍ താമസിക്കുന്ന മാര്‍ക് തന്റെ നിരപരാധിത്വം വ്യക്തമാക്കുകയും നിയമനടപടിയിലേക്ക് കടക്കുമെന്നും അറിയിച്ചു.
അതേസമയം, ട്രംപിനെ വെടിവെച്ചത് പെന്‍സില്‍വാനിയയിലെ ബെഥേല്‍ പാര്‍ക്കിലെ 20 കാരനായ തോമസ് മാത്യു ക്രൂക്സാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇയാളെ സംഭവ സ്ഥലത്തുവെച്ചുതന്നെ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു.