‘രാഷ്ട്രീയത്തിലേക്കില്ല, ഇനി പ്രാധാന്യം കുടുംബത്തിന്’; ട്രംപിനെ ഉപദേശിക്കാൻ ഇനിയില്ലെന്നും വ്യക്തമാക്കി ഇവാൻക ട്രംപ്

വാഷിങ്ടൺ: രണ്ട് പതിറ്റാണ്ടായി പിതാവ് ഡൊണാൾഡ് ട്രംപിന്റെ രാഷ്ട്രീയ ജീവിതത്തിൽ നിർണായക സാന്നിധ്യമായിരുന്ന മകൾ ഇവാങ്ക ട്രംപ് രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുന്നു. ട്രംപിൻ്റെ റിയൽ എസ്റ്റേറ്റ് കാലം മുതൽ പ്രസിഡന്റ് കാലം വരെ ട്രംപിൻ്റെ പ്രൊഫഷണൽ ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും ഇവാങ്ക നിർണായക ശക്തിയായിരുന്നു.

2021 ജനുവരിയിൽ തന്നെ ഇവാങ്ക വാഷിങ്ടൺ ഡിസി വിട്ടിരുന്നു. മിയാമിയിലെ മക്കൾക്കും സ്വകാര്യ ജീവിതത്തിനും മുൻഗണന നൽകി രാഷ്ട്രീയത്തിലേക്ക് മടങ്ങിവരില്ലെന്ന് ഇവാൻക 2022 ൽ പ്രഖ്യാപിച്ചു. 2024 ലെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷവും നിലപാടിൽ മാറ്റമില്ലെന്ന് സ്രോതസ്സുകൾ സ്ഥിരീകരിച്ചു. ഞാൻ എൻ്റെ പിതാവിനെ വളരെയധികം സ്നേഹിക്കുന്നു. ഈ സമയം എൻ്റെ കുട്ടികൾക്കും സ്വകാര്യ ജീവിതത്തിനും മുൻഗണന നൽകാൻ തീരുമാനിച്ചു.

ഞാൻ രാഷ്ട്രീയത്തിൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്നും ഇവാൻക പറഞ്ഞു. വൈറ്റ് ഹൗസ് ഭരണകാലത്ത്, ക്രിമിനൽ നീതിന്യായ പരിഷ്കരണം, ശമ്പളത്തോടുകൂടിയ കുടുംബ അവധി തുടങ്ങിയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഇവാങ്ക കടുത്ത വിമർശനം നേരിട്ടിരുന്നു. ഭർത്താവ് ജാരെഡ് കുഷ്‌നറും അഡ്മിനിസ്ട്രേഷനിൽ ഔദ്യോരിക പങ്ക് നിരസിച്ചെങ്കിലും മിഡിൽ ഈസ്റ്റ് കാര്യങ്ങളിൽ ഉപദേശം നൽകിയേക്കും.

Ivanka trump retire from active politics

More Stories from this section

family-dental
witywide