ബ്രിട്ടിഷ് ആഡംബര കാർ ബ്രാൻഡായ ജാഗ്വാറിൻ്റെ റീബ്രാൻഡിനായുള്ള ഒരു പ്രമോഷണൽ വഡിയോ ഇപ്പോൾ വലിയ ചർച്ചയാണ്. ലോഗോ അടക്കം റീ ഡിസൈൻ ചെയ്തിട്ടുണ്ട്. ഇതിൻ്റെ പരസ്യ വിഡിയോയിൽ കടും നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ മോഡലുകളാണ് അണിനിരന്നത്. എന്നാൻ അതിൽ കാർ ഇല്ല. ഇതാണ് ആളുകളെ ചൊടിപ്പിച്ചത്. ഓൺലൈനിൽ വാക്ക്പോര് മൂക്കുമ്പോൾ ജാഗ്വാർ, കാർ വിൽക്കുന്നവർ തന്നെയാണോ എന്ന് ചോദിച്ച് ലോകത്തിലെ ഏറ്റവും വലിയ കോടിപതി ഇലോൺ മസ്കും കളം പിടിച്ചു.
ജഗ്വാറിന്റെ പുതിയ ഇലക്ട്രിക് കാര്‍ ഡിസംബര്‍ രണ്ടിന് മയാമി ആര്‍ട്ട് വീക്കില്‍ പുറത്തിറക്കാനിരിക്കെയാണ് ലോഗോയിലടക്കമുള്ള മാറ്റങ്ങള്‍ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ പൂര്‍ണ്ണമായും വലിയ അക്ഷരത്തിലായിരുന്നു ജഗ്വാര്‍ എന്ന് എഴുതിയിരുന്നത്. വൃത്താകൃതിയിലുള്ളതും കൂടുതല്‍ തുറന്നതുമായ പുതിയ ഫോണ്ടില്‍ വലിയ അക്ഷരങ്ങളും ചെറിയ അക്ഷരങ്ങളും ഇടകലര്‍ത്തിയാണ് ജഗ്വാര്‍ എന്നെഴുതിയിട്ടുള്ളത്. ‘j’, ‘r’ അക്ഷരങ്ങള്‍ക്ക് പ്രത്യേക ഡിസൈനും നല്‍കിയിട്ടുണ്ട്. പതിറ്റാണ്ടുകളായി ജഗ്വാറിനെ അലങ്കരിച്ചിരുന്ന ‘ലീപ്പര്‍’ എന്ന് വിളിക്കപ്പെടുന്ന പൗണ്‍സിംഗ് ക്യാറ്റ് പ്രധാന ലോഗോയില്‍ ഇല്ല എന്നതാണ് പ്രത്യേകത. എന്നാല്‍ പിച്ചളയില്‍ കൊത്തിയ ഒരു പുതിയ ‘ലീപ്പര്‍’ ക്യാറ്റ് ഡിസൈന്‍ ഉപയോഗിക്കുന്നുണ്ട്.
Copy nothing. #Jaguar pic.twitter.com/BfVhc3l09B
— Jaguar (@Jaguar) November 19, 2024
‘നിങ്ങൾ കാറുകൾ വിൽക്കുന്നുണ്ടോ?’ എന്നായിരുന്നു ഇലോൺ മസ്‌ക് പുതിയ ലോഗോ പരിചയപ്പെടുത്തിയ വീഡിയോ പങ്കുവെച്ചുകൊണ്ട് എക്‌സിൽ ചോദിച്ചത്. ഇതിന് മറുപടിയായി ഉണ്ടെന്നും ഡിസംബറിൽ കമ്പനിയുടെ മിയാമി ഷോകേസിൽ പങ്കെടുക്കാൻ മസ്‌കിനെ ജാഗ്വാർ ക്ഷണിക്കുകയും ചെയ്തു.
Jaguar rebrand and new logo sparks ire online