ഒട്ടാവ: ഖലിസ്ഥാൻ വാദി ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകുവുമായി ബന്ധപ്പെട്ട മൂന്ന് ഇന്ത്യക്കാർ കാനേഡിയൻ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ നടത്തിയ വിമർശനത്തിനെതിരെ കനേഡിയൻ മന്ത്രി മാർക്ക് മില്ലർ. ജയശങ്കറിൻ്റെ പരാമർശങ്ങളെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“ഞങ്ങൾ ശ്രദ്ധയില്ലാത്തവരല്ല. ഇന്ത്യൻ വിദേശകാര്യ മന്ത്രിക്ക് അദ്ദേഹത്തിൻ്റെ അഭിപ്രായത്തിന് അർഹതയുണ്ട്. ഞാൻ അദ്ദേഹത്തെ അദ്ദേഹത്തിൻ്റെ അഭിപ്രായം പറയാൻ അനുവദിക്കും. അത് കൃത്യമല്ല.”
പോലീസ് അന്വേഷണം നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി മന്ത്രി വിശദാംശങ്ങൾ നൽകാൻ വിസമ്മതിച്ചു. അത്തരം അന്വേഷണങ്ങൾ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസിനെ (ആർസിഎംപി) അറിയിക്കണമെന്ന് മില്ലർ പറഞ്ഞു.
2023 ജൂണിൽ നിജ്ജാറിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് മെയ് 1 ന്, കനേഡിയൻ പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. കരൺപ്രീത് സിംഗ്, കമൽപ്രീത് സിംഗ്, കരൺ ബ്രാർ എന്നിവരെയാണ് ആൽബർട്ടയിലെ എഡ്മണ്ടനിൽ വെച്ച് അറസ്റ്റ് ചെയ്തത്.