‘ഒന്നുകിൽ മുഖ്യമന്ത്രിക്ക് സ്ഥലജലഭ്രമം, അല്ലെങ്കിൽ പൂർവകാലം റദ്ദ് ചെയ്യാനുള്ള ശ്രമം’; 96 മുതൽ 6 തവണ ഇടതുപക്ഷത്തെ പിന്തുണച്ചു: ജമാഅത്തെ ഇസ്‌ലാമി കേരള അമീർ

കോഴിക്കോട്: ജമാഅത്തെ ഇസ്‍ലാമിയുടെ പിന്തുണ ഒരിക്കലും തേടിയിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനക്ക് മറുപടിയുമായി ജമാഅത്തെ ഇസ്‍ലാമി കേരള അമീർ പി മുജീബ് റഹ്മാൻ രംഗത്ത്. മുഖ്യമന്ത്രിയുടെ അവകാശവാദം പച്ചക്കള്ളമാണെന്നും തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്‍ലാമിയുടെ പിന്തുണ തേടി സിപിഎം പലതവണ ചർച്ച നടത്തിയിട്ടുണ്ടെന്നും മുജീബ് റഹ്മാൻ പറഞ്ഞു. സിപിഎമ്മിനെ പ്രതിനിധീകരിച്ച് പലപ്പോഴും ചർച്ചയിൽ പങ്കെടുത്തത് പിണറായി വിജയനാണ്.

ഒന്നുകിൽ മുഖ്യമന്ത്രിക്ക് സ്ഥലജലഭ്രമം സംഭവിച്ചിരിക്കുന്നു, അല്ലെങ്കിൽ തന്റെ പൂർവകാലത്തെ റദ്ദ് ചെയ്യാനായി മുഖ്യമന്ത്രി ജനങ്ങളോട് പച്ചക്കള്ളം പറയുന്നുവെന്നും ജമാഅത്തെ ഇസ്‍ലാമി കേരള അമീർ അഭിപ്രായപ്പെട്ടു. ഈ നിലപാട് മുഖ്യമന്ത്രിയെ സ്വയം പരിഹാസ്യനാക്കുകയാണ്. 1996, 2004, 2006, 2009, 2011, 2015 എന്നീ 6 തവണ ജമാ അത്തെ ഇസ്‌ലാമി ഇടതുപക്ഷത്തെ പിന്തുണച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനവും ദേശാഭിമാനി മുഖപ്രസംഗവും സഭാരേഖാകളും ഇതിന് തെളിവായി ഉണ്ടെന്നും മുജീബ് റഹ്‌മാൻ പറഞ്ഞു.ജമാഅത്തിനെതിരെ പറഞ്ഞ് ഭൂരിപക്ഷത്തെ ഒപ്പം നിർത്തുക എന്ന അപകടകരമായ നീക്കമാണ് സിപിഎം നടത്തുന്നത്. രാഷ്ട്രീയ കാരണത്താലാണ് പാർട്ടികൾക്ക് പിന്തുണ നൽകിയതെന്നും മുജീബ് റഹ്മാൻ വിശദീകരിച്ചു.

പാർട്ടി നേതാക്കളുമായി സംസാരിച്ചതിന് ശേഷമാണ് ജമാഅത്തെ ഇസ്‌ലാമി പിന്തുണച്ചതെന്നും പിണറായി വിജയൻ ഉൾപ്പെടെ ചർച്ചയിൽ പങ്കെടുത്തുവെന്നും 2024-ൽ സി.പി.എമ്മിന്റെ മൂന്ന് എം.പിമാരും ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ടു കൂടി വാങ്ങി ജയിച്ചവരാണെന്നും മുജീബ് റഹ്‌മാൻ വിവരിച്ചു.

Also Read

More Stories from this section

family-dental
witywide