
ധരംശാല∙ ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ 700 വിക്കറ്റുകൾ നേടുന്ന ആദ്യത്തെ പേസ് ബൗളറെന്ന ഖ്യാതി ഇനി ഇംഗ്ലണ്ടിന്റെ താരം ജെയിംസ് ആൻഡേഴ്സണ് സ്വന്തം. അഞ്ചാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഇന്ത്യൻ താരം കുൽദീപ് യാദവിനെ പുറത്താക്കിയാണ് ആന്‍ഡേഴ്സൻ ചരിത്ര നേട്ടത്തിൽ തൊട്ടത്. ലോകോത്തര സ്പിന്നർമാരായ മുത്തയ്യ മുരളീധരനും ഷെയ്ന്‍ വോണുമാണ് 700 വിക്കറ്റുകൾ സ്വന്തമാക്കിയ മറ്റ് താരങ്ങൾ. ഇന്നിങ്സിൽ ആൻഡേഴ്സൻ രണ്ടുവിക്കറ്റ് നേടി.
ഒന്നാം ഇന്നിങ്സിൽ ഇന്ത്യ തലേന്നത്തെ സ്കോറിനോട് നാല് റൺസ് കൂട്ടിച്ചേർത്തപ്പോഴേക്കും കൂടാരം കയറി. എങ്കിലും 259 റൺസിന്റെ ലീഡാണ് ഇന്ത്യ നേടിയത്. രണ്ടാം ഇന്നിങ്സ് തുടങ്ങിയ ഇംഗ്ലണ്ടിന്റെ നില പരുങ്ങലിലാണ്. ഇന്നിങ്സ് തോൽവിയാണ് സന്ദർശകർ മുന്നിൽക്കാണുന്നത്.104 റൺസെടുത്തപ്പോഴേക്കും നാല് മുൻനിരക്കാർ കൂടാരം കയറി. മൂന്ന് വിക്കറ്റെടുത്ത അശ്വിനാണ് നാശം വിതച്ചത്. ജോ റൂട്ടും (33) ബെൻ സ്റ്റോക്സുമാണ് ക്രീസിൽ. സാക് ക്രോളി(0), ബെൻ ഡക്കറ്റ് (2), ഒലി പോപ് (19), ജോണി ബെയർസ്റ്റോ (39) എന്നിവരാണ് പുറത്തായത്.
James anderson touch 700 wicket haul