ആലപ്പുഴ: റിട്ട. കോളജ് പ്രഫസർ തത്തംപിള്ളി ജെയിംസ് ലൂക്കോസ് തെക്കുംമുറിയിൽ (82) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച 2.30ന് പഴവങ്ങാടി മാർ സ്ലീവാ സീറോ മലബാർ പള്ളിയിൽ. കുറവിലങ്ങാട് ദേവമാതാ കോളജ്, എടത്വ സെന്റ് അ ലോഷ്യസ് കോളജ് എന്നിവിടങ്ങളിൽ ഫിസിക്സ് പ്രഫസറായിരുന്നു. കരിസ്‌മാറ്റിക് നവീകരണ പ്രസ്ഥാനത്തിൻ്റെ ആലപ്പുഴ സോൺ സെക്രട്ടറി, ട്രഷറർ എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: റിട്ട. പ്രഫ. മോളിക്കുട്ടി ജെയിംസ് (സെന്റ്റ് ജോസഫ്സ് കോളജ്, ആലപ്പുഴ). മക്കൾ: ഡോ. സീനു ലൂക്കോസ്, സീമ ലൂക്കോസ്, ഡോ. സ്‌മിത ലൂക്കോസ്, ഫാ. ആന്റണി ജോൺ ഒഎഫ്എം ക്യാപ് (സനിൽ- ജനോവ, ഇറ്റലി). മരുമക്കൾ: ടോം മൈക്കിൾ (ജീസസ് യൂത്ത് ഇന്റർനാഷണൽ ഫോർമേഷൻ ടീം), ശ്യാം (യുഎസ്എ), ഷെജിൻ തോമസ് (ശാലോം വേൾഡ്, യുഎസ്എ).
തെക്കുംമുറിയിൽ ജെയിംസ് ലൂക്കോസ് നിര്യാതനായി
September 13, 2024 1:32 PM