റൂപർട് മർഡോക്കിൻ്റെ മകൻ ഉൾപ്പെടെ 88 വൻ വ്യവസായികൾ കമല ഹാരിസിന് പിന്തുണ അറിയിച്ചു

അമേരിക്കൻ ഇക്കോണമിയുടേയും ജനാധിപത്യത്തിൻ്റെ ഭാവി ഭദ്രമാക്കാൻ ശക്തയായ സ്ഥാനാർഥി കമലാ ഹാരിസാണെന്ന് പറഞ്ഞുകൊണ്ട് നിരവധി വ്യവസായ പ്രമുഖകർ അവരുടെ പിന്തുണ കമലയ്ക്കാണ് എന്ന് പ്രഖ്യാപിച്ചു. പിന്തുണ അറിയിച്ചുകൊണ്ട് 3 പേജുള്ള ഒരു കത്ത് അവർ പുറത്തുവിട്ടിട്ടുണ്ട്. അതിൽ 88 പേർ ഒപ്പിട്ടിട്ടുണ്ട്. അതിൽ ടെക്, മീഡിയ, ഫിനാൻസ് കമ്പനികളുടെ തലവന്മാരും എക്സിക്യൂട്ടീവുകളും ഉൾപ്പെടുന്നു.

ഒപ്പിട്ടവരിൽ മുൻ 21 സെഞ്ച്വറി ഫോക്‌സ് സിഇഒയും റൂപർട്ട് മർഡോക്കിൻ്റെ മകനുമായ ജെയിംസ് മർഡോക്ക്, മൈക്കൽ ലിൻ്റൺ, (സ്നാപ്പ് ചെയർമാൻ), ജെറമി സ്റ്റോപ്പൽമാൻ (യെൽപ്പ് ചീഫ് എക്സിക്യൂട്ടീവ്), ഹോഫ്മാൻ (മുൻ ലിങ്ക്ഡ്ഇൻ ചീഫ് എക്സിക്യൂട്ടീവ്), ജെഫ് ലോസൺ (ട്വിലിയോ സഹസ്ഥാപകൻ), ലോറീൻ പവൽ ജോബ്സ് (എമേഴ്സൺ കളക്ടീവ് ചീഫ് എക്സിക്യൂട്ടീവ്), മാർക്ക് ക്യൂബൻ, (സംരംഭകനും “ഷാർക്ക് ടാങ്ക്” ഹോസ്റ്റും), TCG സ്ഥാപകനും മുൻ ഫോക്സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ പീറ്റർ ചെർനിൻ, മുൻ വാൾട്ട് ഡിസ്നി സ്റ്റുഡിയോ ചെയർമാൻയ ജെഫ്രി കാറ്റ്സെൻബെർഗ് എന്നിവർ ഉൾപ്പെടുന്നു.

പരമ്പരാഗത ഡെമോക്രാറ്റിക് ശക്തികേന്ദ്രമായ സിലിക്കൺ വാലിയിൽ മാത്രമല്ല, വാൾസ്ട്രീറ്റിലെ ചില കോണുകളിലും ഹാരിസിന് പിന്തുണ ഏറുകയാണ്. പ്രസിഡൻ്റ് ജോ ബൈഡനെക്കാൾ ബിസിനസ്സിനോട് സൗഹൃദം പുലർത്തുന്നത് കമലാ ഹാരിസ് തന്നെയാണ്. ചെറുകിട ബിസിനസുകൾക്കുള്ള നികുതി ഇളവ് ഉൾപ്പെടുന്ന തൻ്റെ സാമ്പത്തിക നയം അവർ അടുത്തിടെ വിശദീകരിച്ചിരുന്നു.

ടെക് വ്യവസായികൾ ഉൾപ്പെടെ നിരവധി സിഇഒമാരുടെ പിന്തുണ ട്രംപും നേടിയിട്ടുണ്ട് – പ്രത്യേകിച്ചും ജൂലൈയിൽ ഇലോൺ മസ്‌ക്. ശതകോടീശ്വരനായ ടെക് നിക്ഷേപകനുമായ ഡേവിഡ് സാക്സ്, ജൂണിൽ ട്രംപിൻ്റെ ധനസമാഹരണത്തിന് സാൻ ഫ്രാൻസിസ്കോയിലെ വീട്ടിൽ ആതിഥേയത്വം വഹിക്കുകയും റിപ്പബ്ലിക്കൻ ദേശീയ കൺവെൻഷനിൽ സംസാരിക്കുകയും ചെയ്തിരുന്നു. വെഞ്ച്വർ ക്യാപിറ്റലിസ്റ്റ് പീറ്റർ തീൽ ഒരു ട്രംപ് അനുകൂലിയാണ്.

James Murdoch And 88 other business leaders endorse Kamala Harris for president