ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് പരുക്കേറ്റതായി മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ അറിയിച്ചു. കത്വയില്‍ നടന്ന മറ്റൊരു ഏറ്റുമുട്ടലില്‍ റൈസിംഗ് സ്റ്റാര്‍ കോര്‍പ്‌സിന്റെ സൈന്യം രണ്ട് ഭീകരരെ വെടിവച്ചു കൊന്നു.
രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജമ്മു കശ്മീര്‍ പൊലീസുമായി നടത്തിയ സംയുക്ത ഓപ്പറേഷന്‍ കിഷ്ത്വാറിലെ ഛത്രൂവില്‍ ആരംഭിച്ചതിനു പിന്നാലെ ഭീകരര്‍ വെടിയുതിര്‍ത്തത്. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് നാല് സൈനികര്‍ക്ക് പരുക്കേറ്റത്. ഏറ്റുമുട്ടല്‍ തുടരുകയാണ്.