ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് പി.എസ് രശ്മി അന്തരിച്ചു

കോട്ടയം: ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് പി.എസ് രശ്മി(38) അന്തരിച്ചു. കോട്ടയം ഈരാാറ്റുപേട്ട തിടനാട് പുതുപ്പറമ്പില്‍ പി എന്‍ സുകുമാരന്‍ നായരുടെയും ഇന്ദിര ദേവിയുടെയും മകളാണ്. ഓണത്തിന് മാതാപിതാക്കളുടെ ഒപ്പം ഓണമാഘോഷിക്കാന്‍ ഈരാറ്റുപേട്ടിയില്‍ എത്തിയതായിരുന്നു. രാവിലെ ദേഹസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ഈരാറ്റുപേട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

ടൈംസ് ഓഫ് ഇന്ത്യയില്‍ ഫോട്ടോ ഗ്രാഫര്‍ ആണ് ഭര്‍ത്താവ് ദീപക് പ്രസാദ്. സംസ്‌കാരം തിങ്കളാഴ്ച 3ന് തിടനാടുള്ള വീട്ടുവളപ്പില്‍.