ജപ്പാന്‍ ഭൂകമ്പം: എല്ലാ സുനാമി മുന്നറിയിപ്പുകളും പിന്‍വലിച്ചു

ടോകിയോ: പുതുവത്സര ദിനത്തില്‍ ഒരു വലിയ ഭൂകമ്പത്തെത്തുടര്‍ന്ന് രാജ്യം ഏര്‍പ്പെടുത്തിയിരുന്ന എല്ലാ സുനാമി മുന്നറിയിപ്പുകളും ഉപദേശങ്ങളും പിന്‍വലിച്ചതായി കാലാവസ്ഥാ ഏജന്‍സി ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച എഎഫ്പിയോട് പറഞ്ഞു. റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം ജപ്പാനില്‍ ഉണ്ടായതിന് ഒരു ദിവസത്തിന് ശേഷമാണ് അറിയിപ്പ് എത്തുന്നത്.

മധ്യ ജപ്പാനിലെ ശക്തമായ ഭൂകമ്പത്തിന് ശേഷം ഒരു മീറ്ററിലധികം ഉയരത്തില്‍ സുനാമി തിരമാലകള്‍ എത്തിയതിന് ഒരു ദിവസത്തിന് ശേഷം നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് സുനാമി മുന്നറിയിപ്പുകള്‍ പിന്‍വലിച്ചത്. അതേസമയം, ടൈഡല്‍ ലെവലില്‍ ചെറിയ മാറ്റങ്ങള്‍ ഇപ്പോഴും ഉണ്ടാകാമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.