ജപ്പാൻ പ്രധാനമന്ത്രി അമേരിക്കയിലേക്ക്, ജോ ബൈഡനെ സന്ദർശിക്കുമെന്ന് റിപ്പോർട്ട്

വാഷിങ്ടൺ: സ്ഥാനമൊഴിയുന്ന ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ യുഎൻ ജനറൽ അസംബ്ലിക്കും പ്രസിഡൻ്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയ്ക്കുമായി സെപ്റ്റംബർ അവസാനത്തോടെ യുഎസ് സന്ദർശിക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സെപ്റ്റംബർ 22 മുതൽ സന്ദർശനമുണ്ടായേക്കാം. അതേസമയം, ഔദ്യോ​ഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ (എൽഡിപി) നേതൃത്വ മത്സരത്തിൽ നിന്ന് കിഷിദ പിൻവാങ്ങി. അതായത് പാർട്ടി നേതാവെന്ന നിലയിലുള്ള തൻ്റെ കാലാവധി സെപ്റ്റംബർ അവസാനത്തോടെ അവസാനിക്കുമ്പോൾ അദ്ദേഹം പ്രധാനമന്ത്രി സ്ഥാനവും ഒഴിയും.

എൽഡിപി തിരഞ്ഞെടുപ്പിൻ്റെ തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല. യുഎസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വത്തിൽ നിന്ന് ബൈഡനെ ഒഴിവാക്കി വൈസ് പ്രസിഡൻറ് കമലാ ഹാരിസിനെ ഡെമോക്രാറ്റിക് പാർട്ടി തെരഞ്ഞെടുത്തിരുന്നു.

 Japan PM Fumio Kishida may meet Joe Biden 

More Stories from this section

family-dental
witywide