നോവലെഴുതാനായി ചാറ്റ് ജി.പി.ടി. ഉപയോഗിച്ചു; വെളിപ്പെടുത്തലുമായി ജാപ്പനീസ് നോവലിസ്റ്റായ റീ കുദാന്‍

നോവലെഴുതാനായി ചാറ്റ് ജി.പി.ടി. ഉപയോഗിച്ചെന്ന് ജാപ്പനീസ് നോവലിസ്റ്റായ റീ കുദാന്‍. ജാപ്പനീസ് സാഹിത്യത്തിലെ ഉന്നത ബഹുമതികളിലൊന്നായ അക്കുതഗാവ പുരസ്‌കരാത്തിനു അര്‍ഹയായ ശേഷം നടന്ന പത്രസമ്മേളനത്തിലാണ് റീ കുദാന്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ‘ദ ടോക്കിയോ ടവര്‍ ഓഫ് സിമ്പതി’ എന്ന തന്റെ നോവലെഴുതുന്നതിന് ചാറ്റ് ജിപിടി ഉപയോഗിച്ചുവെന്നാണ് റീ കുദാന്‍ വെളിപ്പെടുത്തിയത്.

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു മികച്ച കൃതിക്കുള്ള പുരസ്‌കാരത്തിന് എഴുത്തുകാരി അര്‍ഹയായത്. ചാറ്റ് ജി.പി.ടി. ഉപയോഗിച്ചതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായി തുടരുന്ന സാഹചര്യത്തിലാണ് റീ കുദാനിന്റെ വെളിപ്പെടുത്തല്‍. നോവലിലെ അഞ്ച് ശതമാനം എഐ നിര്‍മ്മിത വാക്കുകള്‍ അതേപടി ഉപയോഗിച്ചിട്ടുണ്ടെന്ന് എഴുത്തുകാരി പറഞ്ഞു.

തുടര്‍ന്നും നോവലുകളെഴുതുമ്പോള്‍ എഐ സാങ്കേതിക വിദ്യയുടെ സഹായം തേടാന്‍ തന്നെയാണ് തീരുമാനമെന്നും എഴുത്തുകാരി വെളിപ്പെടുത്തി. സര്‍ഗ്ഗാത്മകതയെ പൂര്‍ണ്ണമായി ആകവിഷ്‌കരിക്കുമ്പോള്‍ തന്നെ എഐയുടെ സഹായവും ഉപയോഗപ്പെടുത്തുമെന്നും റീ കുദാന്‍ പറഞ്ഞു.