വാഷിങ്ടൺ: നാസയുടെ തലപ്പത്തേക്ക് കോടീശ്വരനായ ജെറാഡ് ഐസക്മാനെ നിയോഗിച്ച് ഡോണൾഡ് ട്രംപ്. തന്റെ അടുപ്പക്കാരെ നിയമിക്കുന്നത് തുടരുകയാണെന്ന സൂചന നൽകുകയാണ് ട്രംപ്. ഇലോൺ മസ്കിന്റെ അടുപ്പക്കാരനാണ് ഐസക്മാൻ. ഇയാൾ ബഹിരാകാശ നടത്തം നടത്തിയ ആദ്യത്തെ സ്വകാര്യവ്യക്തിയാണ്. പേമെന്റ് സ്ഥാപനത്തിന്റെ ഉടമയായ ഐസക്മാൻ യുഎസിലെ അറിയപ്പെടുന്ന കോടീശ്വരനാണ്. പൈലറ്റ് കൂടിയായ ജെറാഡിന് മസ്‌കുമായി ദൃഢബന്ധമാണുള്ളത്.
41 വയസുകാരനായ ഐസക്മാന്‍ ഷിഫ്റ്റ് 4 പേയ്‌മെന്റിന്റെ സ്ഥാപകനും സിഇഒയും ബഹിരാകാശ യാത്രികനുമാണ്. സ്പേസ് എക്സില്‍ നിന്ന് തന്റെ ആദ്യത്തെ ചാര്‍ട്ടേഡ് ഫ്‌ലൈറ്റ് വാങ്ങിയതുമുതല്‍ ഇലോണ്‍ മസ്‌കുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഐസക്മാന്‍ സ്‌പെയ്‌സ് എക്‌സിന്റെ നിര്‍ണായക നീക്കങ്ങളില്‍ പങ്കാളിയാകാറുമുണ്ട്. നാസയുടെ തലപ്പത്തേക്ക് ഐസക്മാനെത്തുമ്പോള്‍ സര്‍ക്കാര്‍ ഏജന്‍സി സ്‌പെയ്‌സ് എക്‌സിന് വിധേയപ്പെട്ട് പ്രവര്‍ത്തിക്കേണ്ടി വരുമെന്ന ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു.
Jared Isaacman to be Nasa Chief