പാകിസ്ഥാനോട് നടക്കും, ഇന്ത്യയോട് നടക്കില്ല! ബംഗ്ലാദേശ് വീര്യം എറിഞ്ഞൊതുക്കി ഇന്ത്യ, 227 റൺസ് ലീഡ്, ബുമ്ര @400

ചെന്നൈ: പാകിസ്ഥാനെതിരെ നേടിയ തകർപ്പൻ ടെസ്റ്റ്‌ പരമ്പര നേട്ടത്തിന്റെ വീര്യവുമായെത്തിയ ബംഗ്ലാ കടുവകളെ ചെന്നൈയിൽ കൂട്ടിലാക്കി ഇന്ത്യ. ചെന്നൈയിലെ ആദ്യ ടെസ്റ്റില്‍ ഒന്നാം ഇന്നിങസില്‍ ബംഗ്ലാദേശിനെ 149 റണ്‍സിന് ഇന്ത്യ എറിഞ്ഞിട്ടു. 227 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡും ടീം ഇന്ത്യ സ്വന്തമാക്കി. സ്റ്റാർ പേസര്‍ ജസ്പ്രീത് ബുമ്രയാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. ബുമ്ര നാല് വിക്ക് നേടി. ഇന്ത്യന്‍ നിരയില്‍ പന്തെറിഞ്ഞ അശ്വിന്‍ ഒഴികെ എല്ലാവരും വിക്കറ്റ് നേടി. മുഹമ്മദ് സിറാജ്, ആകാശ്ദീപ്, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടുവീതം വീക്കറ്റുകള്‍ നേടി.

ഇതിനിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 400 വിക്കറ്റ് തികയ്ക്കുന്ന ആറാമത്തെ ഇന്ത്യൻ പേസറെന്ന നാഴികകല്ലും ജസ്പ്രീത് ബുംറ പിന്നിട്ടു. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിലുമായാണ് ഈ നേട്ടം. കപിൽ ദേവ്: 687 വിക്കറ്റ്, സഹീർ ഖാൻ: 597 വിക്കറ്റ്, ജവഗൽ ശ്രീനാഥ്: 551 വിക്കറ്റ്, മുഹമ്മദ് ഷമി: 448 വിക്കറ്റ്, ഇഷാന്ത് ശർമ്മ: 434 വിക്കറ്റ്, എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള ഇന്ത്യൻ പേസർമാർ.

അതേസമയം ഷാക്കിബ് അല്‍ ഹസനാണ് ബംഗ്ലാദേശിന്റെ ടോപസ്‌കോറര്‍. 64 പന്തില്‍ നിന്ന് 32 റണ്‍സ് നേടി. ലിറ്റന്‍ ദാസ് (42 പന്തില്‍ 22), ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷന്റോ (30 പന്തില്‍ 20), മുഷ്ഫിഖര്‍ റഹീം (14 പന്തില്‍ എട്ട്), ശദ്മന്‍ ഇസ്‌ലാം (രണ്ട്), സാക്കിര്‍ ഹസന്‍ (മൂന്ന്), മൊമീനുള്‍ ഹഖ് (പൂജ്യം), ഹസന്‍ മഹ്മൂദ് (ഒന്‍പത്) ടസ്‌കിന്‍ അഹമ്മദ് (21 പന്തില്‍ 11) നഹീദ് റാണ (11 പന്തില്‍ 11 ) എന്നിവരാണ് പുറത്തായ താരങ്ങള്‍. മെഹ്ദി ഹസന്‍ മിറാസ് പുറത്താകെ 27 റണ്‍സ് നേടി.

നേരത്തെ ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 376 റണ്‍സിന് പുറത്തായിരുന്നു. ആറിന് 339 റണ്‍സെന്ന നിലയില്‍ വെള്ളിയാഴ്ച ബാറ്റിങ് പുനഃരാരംഭിച്ച ഇന്ത്യക്ക് 37 റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ക്കാനായത്. 133 പന്തുകള്‍ നേരിട്ട അശ്വിന്‍ 113 റണ്‍സെടുത്തു പുറത്തായി. രവീന്ദ്ര ജഡേജ 86 റണ്‍സിന് പുറത്തായി. ആകാശ് ദീപ് (17), ജസ്പ്രീത് ബുമ്ര (7) എന്നിവരാണു വെള്ളിയാഴ്ച പുറത്തായ മറ്റു ഇന്ത്യന്‍ ബാറ്റര്‍മാര്‍. 108 പന്തുകളില്‍നിന്നാണ് അശ്വിന്‍ രാജ്യാന്തര ക്രിക്കറ്റിലെ ആറാം ടെസ്റ്റ് സെഞ്ചറി സ്വന്തമാക്കിയത്. അര്‍ധ സെഞ്ചറി നേടിയ യശസ്വി ജയ്സ്വാളും ഇന്ത്യയ്ക്കു കരുത്തായി. ഋഷഭ് പന്ത് (39), കെഎല്‍ രാഹുല്‍ (16), രോഹിത് ശര്‍മ (6), വിരാട് കോലി (6), ശുഭ്മന്‍ ഗില്‍ (0) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോർ.

More Stories from this section

family-dental
witywide