‘ലേബർ പാർട്ടി ഭരിക്കുന്ന ബ്രിട്ടൻ ആണവായുധമുള്ള ഇസ്ലാമിക രാജ്യം’; ജെഡി വാൻസിന്റെ പ്രസ്താവന വിവാദത്തിൽ

വാഷിങ്ടൺ ബ്രിട്ടനെതിരെ വിവാദ പരാമർശവുമായി റിപ്പബ്ലിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനാർഥി ജെഡി വാൻസ്. ലേബർ പാർട്ടി ഭരിക്കുന്ന യുകെ ആണവായുധങ്ങളുള്ള ആദ്യത്തെ യഥാർത്ഥ ഇസ്‌ലാമിക രാജ്യമാകുമെന്ന പ്രസ്താവനയാണ് വിവാദത്തിലായത്.

ഇറാനും പാകിസ്ഥാനുമൊന്നുമല്ല, ലേബർ പാർട്ടി ഭരിക്കുന്ന ബ്രിട്ടനാണ് ‌ആണവായുധമുള്ള യഥാർഥ ഇസ്ലാമിക രാജ്യമെന്ന് താനും സുഹൃത്തും ചർച്ചയിൽ നി​ഗമനത്തിലെത്തിയെന്നാണ് കഴിഞ്ഞ ആഴ്ച യുകെ കൺസർവേറ്റീവുകൾക്കായി സംഘടിപ്പിച്ച ഒരു കോൺഫറൻസിൽ അദ്ദേഹം പറഞ്ഞത്.

അതേസമയം, ബ്രിട്ടൻ്റെ ഉപപ്രധാനമന്ത്രി ഏഞ്ചല റെയ്‌നർ വാൻസിൻ്റെ പരാമർശത്തിനെതിരെ രം​ഗത്തെത്തി. നവംബറിലെ യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ആരു വിജയിച്ചാലും ബ്രിട്ടൻ അതിന്റേതായാ രീതിയിൽ മുന്നോട്ടുപോകുമെന്നും അവർ പറഞ്ഞു. ബ്രിട്ടനെ പ്രതിനിധീകരിച്ച് ഭരിക്കാനും ഞങ്ങളുടെ അന്താരാഷ്ട്ര സഖ്യകക്ഷികളുമായി സഹകരിച്ച് പ്രവർത്തിക്കാനും ഞങ്ങൾക്ക് താൽപ്പര്യമുണ്ടെന്നും അവർ വ്യക്തമാക്കി. ചൈനയെ അമേരിക്കയുടെ ഏറ്റവും വലിയ ഭീഷണിയായും വാൻസ് മുദ്രകുത്തി.

JD Vance Calls UK Truly Islamist State With Nuclear Weapons

More Stories from this section

family-dental
witywide