വാഷിങ്ടൺ: നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിനായി 1 മില്യൺ ഡോളർ സംഭാവന ചെയ്യാൻ ആമസോൺ മേധാവി ജെഫ് ബെസോസും. ട്രംപുമായി ബന്ധം മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് സംഭാവന. കൂടാതെ, ട്രംപിൻ്റെ സത്യപ്രതിജ്ഞ ചടങ്ങിന്റെ വീഡിയോ ആമസോൺ പ്രൈം വഴി സ്ട്രീം ചെയ്യുമെന്ന് കമ്പനി അറിയിച്ചു.
കഴിഞ്ഞ ദിവസം, ഫേസ്ബുക്ക് ഉടമ മാര്‍ക്ക് സക്കര്‍ബര്‍ഗിന്‍റെ ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ ഡൊണാള്‍ഡ് ട്രംപിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിനായി ഏതാണ്ട് ഒരു കോടിയോളം രൂപ സംഭാവന നല്‍കും. ജെഫ് ബെസോസുമായി അടുത്ത അആഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ് പറഞ്ഞിരുന്നു.
നേരത്തെ ജെഫ് ബെസോസും ട്രംപും തമ്മിൽ മുൻപ് നല്ല ബന്ധമല്ല ഉണ്ടായിരുന്നത്. മുൻപ് ഭരണത്തിൽ വന്നപ്പോൾ ട്രംപ് ആമസോണിനെ വിമർശിക്കുകയും ജെഫ് ബെസോസിൻ്റെ ഉടമസ്ഥതയിലുള്ള പത്രമായ വാഷിംഗ്ടൺ പോസ്റ്റിലെ രാഷ്ട്രീയ കാര്യങ്ങൾ റിപ്പോർട്ട് ചെയ്ത ഒരു ആർട്ടിക്കിളിനെ കുറിച്ച് പ്രതികരിക്കുകയും ചെയ്തിരുന്നു. ട്രംപിൻ്റെ മുൻകാല പ്രസംഗങ്ങളെ ജെഫ് ബെസോസും വിമർശിച്ചിരുന്നു.
Jeff bezos to donate 1mn dollar for trump oath ceremony