ന്യൂയോർക്ക്: ആമസോണ്‍ സ്ഥാപകന്നും കോടീശ്വരനുമായ ജെഫ് ബെസോസ് വിവാഹിതനാവുന്നു. ലോറന്‍ സാഞ്ചെസാണ് വധു. ഡിസംബര്‍ 28ന് അമേരിക്കയിലെ കൊളറാഡോയിലാണ് വിവാഹ ചടങ്ങുകൾ നടക്കുക. 2023 മെയിലായിരുന്നു ജെഫ് ബെസോസിന്റേയും ലോറന്‍ സാഞ്ചെസ്സിന്റേയും വിവാഹനിശ്ചയം കഴിഞ്ഞത്. ആദ്യ ഭാര്യയുമായി വിവാഹമോചനം നേടിയ ശേഷമാണ് ലോറൻ സാഞ്ചസിനെ വിവാഹം കഴിക്കാൻ തീരുമാനിച്ചത്.
വിന്റര്‍ വണ്ടര്‍ലാന്റ് തീമിലായിരിക്കും വിവാഹച്ചടങ്ങുകള്‍ നടക്കുകയെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. വിവാഹത്തിനായി 600 ദശലക്ഷം ഡോളര്‍ (ഏകദേശം 5096 കോടി രൂപ) ചെലവഴിക്കുമെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ബില്‍ ഗേറ്റ്‌സ്, ലിയനാര്‍ഡോ ഡികാപ്രിയോ, ജോര്‍ദാന്‍ രാജ്ഞി തുടങ്ങിയ ആഗോള പ്രശസ്തർ വിവാഹത്തിൽ പങ്കെടുത്തു.
ആസ്‌പെനിലെ നിരവധി ആഡംബര ഹോട്ടലുകളും സ്വകാര്യ കൊട്ടാരങ്ങളും ബുക്ക് ചെയ്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലോകത്തിന്റെ വിവിധ ഭാഗത്തുനിന്ന് ഏറ്റവും മികച്ച അലങ്കാരങ്ങളാണ് വിവാഹത്തിനായി ആസ്‌പെനിലെത്തിച്ചിരിക്കുന്നതെന്ന് ആസ്‌പെനിലെ വെഡ്ഡിങ് പ്ലാനറായസാറ റോസ് ആറ്റ്മാനെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 2018ലാണ് ജെഫ് ബെസോസും സാഞ്ചെസ്സും ഡേറ്റിങ് ആരംഭിച്ചത്. 2019ലാണ് ഇരുവരും പ്രണയവിവരം പുറത്തുവിട്ടത്. ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു 55 വയസ്സുകാരി ലോറന്‍ സാഞ്ചെസ്.
Jeff Bezos to marry lauren sanches