മത്സരം ഭൂമിയിൽ മാത്രമല്ല, ബഹിരാകാശത്തും കനക്കുന്നു! മസ്കിന് ചെക്ക് വെക്കാൻ കൂറ്റൻ റോക്കറ്റിന്റെ പണിപ്പുരയിൽ ജെഫ് ബെസോസ്

വാഷിങ്ടൺ: ഭൂമിയിൽ മാത്രമല്ല, ബഹിരാകാശത്തും ശതകോടീശ്വരന്മാർ തമ്മിലുള്ള മത്സരം കടുക്കുന്നു. ടെസ്ല മേധാവി ഇലോൺ മസ്‌കിന്റെ ബഹിരാകാശ ദൗത്യമായ ഫാൽക്കൺ 9 ന് മറുപടിയുമായി ആമസോൺ മേധാവി ജെഫ് ബസോസിന്റെ ന്യൂ ഗ്ലെൻ റോക്കറ്റ് തയ്യാറാകുന്നു. 322 അടി ഉയരത്തിലാണ് പുതിയ റോക്കറ്റ് ഒരുങ്ങുന്നത്. 25 ദൗത്യങ്ങൾ വരെ പുനരുപയോഗിക്കാവുന്ന തരത്തിലാണ് ന്യൂഗ്ലെൻ ഒരുങ്ങുന്നത്.

ജെഫ് ബെസോസിന്റെ നേതൃത്വത്തിലുള്ള ബ്ലൂ ഒറിജിനാണ് പുതിയ ബഹിരാകാശ റോക്കറ്റ് നിർമിച്ചിരിക്കുന്നത്. റോക്കറ്റിന്റെ ആദ്യ പരീക്ഷണം ഉടൻ നടന്നേക്കും. ഭൂമിയെ പരിക്രമണം ചെയ്യുന്ന ആദ്യത്തെ അമേരിക്കക്കാരനായ ജോൺ ഗ്ലെന്റെ പേരിലാണ് ന്യൂ ഗ്ലെൻ ഒരുങ്ങുന്നത്.

രണ്ട് ഘട്ടങ്ങളുള്ള ഹെവി-ലിഫ്റ്റ് ഓർബിറ്റൽ ലോഞ്ച് വെഹിക്കിളാണ് ന്യൂ ഗ്ലെൻ. ക്രൂഡ്, അൺ ക്രൂഡ് പേലോഡുകൾ ഭൗമ ഭ്രമണപഥത്തിലേക്കും അതിന് പുറത്തേക്കും കൊണ്ടുപോകാൻ പുതിയ റോക്കറ്റിന് സാധിക്കും. ഒന്നിലധികം ഉപഗ്രഹങ്ങൾ ഒരേസമയം വഹിക്കാൻ റോക്കറ്റിന് സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. ദ്രവീകൃത പ്രകൃതിവാതകവും (LNG), ദ്രവീകൃത ഓക്‌സിജനും (LOX) പ്രൊപ്പല്ലന്റുകളായി ഉപയോഗിക്കുന്ന ഏഴ് BE-4 എഞ്ചിനുകളാണ് ന്യൂ ഗ്ലെനിന്റെ ആദ്യഘട്ടത്തിൽ ഉപയോഗിക്കുന്നത്.

Jeff bezos’s New rocket to be launch soon

More Stories from this section

family-dental
witywide