ഒക്ലഹോമ: ഒക്ലഹോമ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ കാലം യുഎസ് സെനറ്ററായിരുന്ന ജിം ഇന്‍ഹോഫ് അന്തരിച്ചു. 89 വയസായിരുന്നു. ജൂലൈ നാലിന് അദ്ദേഹത്തിന് സ്ട്രോക്കുണ്ടായി. തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ അന്ത്യം സംഭവിക്കുകയായിരുന്നു.
50 വര്‍ഷത്തിലേറെയായി ഒക്ലഹോമ രാഷ്ട്രീയത്തില്‍ സ്ഥിരസാന്നിധ്യമായിരുന്ന ഇദ്ദേഹം 51 തവണ പബ്ലിക് ഓഫീസിലേക്ക് മത്സരിച്ചു. അതില്‍ 48 മത്സരങ്ങളിലും വിജയിച്ചു.
1994 മുതല്‍ ഒക്ലഹോമയിലെ രണ്ട് യു.എസ്. സെനറ്റ് സീറ്റുകളിലൊന്ന് ഇന്‍ഹോഫ് വഹിച്ചിട്ടുണ്ട്. 2023ല്‍ വിരമിക്കും വരെ അഞ്ച് തവണ ഓഫീസിലും ഒക്ലഹോമ സ്റ്റേറ്റ് സെനറ്റിലെ ജനപ്രതിനിധി സഭയില്‍ തുള്‍സയുടെ മേയറായും അദ്ദേഹം സേവനമനുഷ്ഠിച്ചു. കൂടാതെ, ആംഡ് സര്‍വീസസ് കമ്മിറ്റിയുടെ ചെയര്‍മാനായും പരിസ്ഥിതി, പൊതുമരാമത്ത് കമ്മിറ്റിയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചു.