ന്യൂയോർക്ക്: ന്യൂയോർക്കിൽ നടന്ന 34-ാമത് ജിമ്മി ജോർജ് വോളിബോൾ നാഷനൽ ഫൈനലിൽ ഡാലസ് സ്‌ട്രൈക്കേഴ്‌സിനെതിരെ മികച്ച വിജയം. ജോനാ മാത്യു മികച്ച പ്രകടനം കാഴ്ചവച്ച മത്സരത്തിൽ വാഷിങ്ടൺ കിങ്സിനെ നേരിട്ടുള്ള സെറ്റുകളിൽ തോൽപ്പിച്ചു ചാംപ്യന്മാരായി. 6 അടി 3 ഇഞ്ച് ഉയരമുള്ള ജോനാ മികച്ച സർവീസുകളും സ്മാഷുകളും കൊണ്ട് എതിർ ടീമിനെ വിറപ്പിച്ചു. കൂടാതെ ടീമിനെ ഒപ്പം നിർത്താനും പ്രചോദിപ്പിക്കാനുമുള്ള കഴിവും ജോനായെ വ്യത്യസ്തനാക്കി.
ഡാലസിൽ താമസിക്കുന്ന ഷോണി മാത്യുവിന്‍റെയും സിസിലിന്‍റെയും മകനാണ് ജോനാ. പ്ലസ് ടു കഴിഞ്ഞ ജോനാ നിലവിൽ മിസോറിയിലെ സെന്‍റ് ലൂയിസ് മേരിവിൽ യൂണിവേഴ്സിറ്റിയിൽ പ്രീ-മെഡിക്ക് വിദ്യാഭ്യാസം തുടരുകയാണ്. ഹൂസ്റ്റണിലെ എച്ച് വിഎ വോളിബോൾ ക്ലബ്ബിൽ കളിച്ചുകൊണ്ട് അമേരിക്കൻ ലീഗ് ക്ലബ്ബിൽ കളിക്കുന്ന ആദ്യ മലയാളി കളിക്കാരനായി ജോനാ മാറി.
ജോസ് കാടാപുറം