
ദില്ലി: ജവഹർലാൽ നെഹ്റു സർവകലാശാലയിൽ ഇന്നലെ രാത്രി വൻ സംഘർഷം. ക്യാമ്പസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗത്തിനിടെയാണ് വലിയ തോതിലുള്ള സംഘർഷമുണ്ടായത്. നിരവധി വിദ്യാർത്ഥികൾക്ക് സംഘർഷത്തിൽ കാര്യമായി പരിക്കേറ്റു. ക്യാമ്പസിൽ രാത്രി എ ബി വി പി ആക്രമം നടത്തിയതാണെന്നാണ് ഇടത് സംഘടനകൾ ആരോപിക്കുന്നത്. ജെ എൻ യു സംഘർഷത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തുകയാണ്. കുട്ടികളെ അക്രമികൾ ഹോക്കി സ്റ്റിക്ക് അടക്കമുള്ളവ ഉപയോഗിച്ച് ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
JNU Left vs ABVP violence students attacked with sticks