
വാഷിംഗ്ടണ്‍: സോളാര്‍ പദ്ധതികള്‍ക്ക് കരാര്‍ കിട്ടാന്‍ ഇന്ത്യയില്‍ ഉദ്യോഗസ്ഥര്‍ക്ക് അദാനി ഗ്രൂപ്പ് കൈക്കൂലി നല്കിയെന്ന വാര്‍ത്ത ചര്‍ച്ചായിക്കൊണ്ടിരിക്കുകയാണ്. അതിനിടെ കേസില്‍ അദാനി ഗ്രൂപ്പിനെതിരായ നിയമനടപടികള്‍ അമേരിക്കന്‍ പ്രസിഡന്റിന്റ് ജോ ബൈഡന്റെ അറിവോടെയെന്നും അദാനിക്കെതിരായ വാറണ്ടിനെക്കുറിച്ച് അറിയാമെന്നും സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീന്‍ ജീന്‍ പിയറിയാണ് ഇക്കാര്യം സമ്മതിച്ചത്.
നിയമലംഘകര്‍ക്ക് എതിരെ കര്‍ശന നടപടി തുടരുമെന്ന് അമേരിക്കന്‍ സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചെയ്ഞ്ച് കമ്മീഷന്‍ വ്യക്തമാക്കി. അതേസമയം, അദാനിയെ കൈമാറാന്‍ അമേരിക്ക ആവശ്യപ്പെട്ടാലും അത് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കാനിടയില്ലെന്നാണ് വിലയിരുത്തല്‍. രാഹുല്‍ ഗാന്ധിയടക്കം അദാനിയുടെ അറസ്റ്റ് എത്രയും വേഗം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും മോദി സര്‍ക്കാര്‍ ഇതുവരെ വിഷയത്തില്‍ പ്രതികരണം നടത്തിയിട്ടില്ല. അമേരിക്കയുടെ കുറ്റപത്രത്തെ അദാനി ഗ്രൂപ്പ് തള്ളിയിട്ടുണ്ടെങ്കിലും കേസിനെ തുടര്‍ന്ന് അദാനി ഓഹരി വില തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിഞ്ഞിട്ടുണ്ട്.