ഹൂസ്റ്റണ്‍: ട്രംപുമായുള്ള സംവാദത്തിന് പിന്നാലെ പ്രസിഡന്റ് ജോ ബൈഡന്റെ നില പരുങ്ങലിൽ. ബൈഡന് മറവി രോഗമുണ്ടെന്നും സംവാദത്തിൽ ട്രംപിന്റെ വാദങ്ങളെ ചെറുക്കാനായില്ലെന്നുംം ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിൽ നിന്നു തന്നെ വിമർശനമുയർന്നു. സംവാദത്തിന് ഇറങ്ങുമ്പോള്‍ കുറച്ച് മുന്‍തൂക്കം നേടാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു പ്രസിഡന്റ്. എന്നാല്‍ സംവാദം കഴിഞ്ഞതോടെ കാര്യങ്ങൾ ട്രംപിന് അനുകൂലമായി.
ബൈഡന് മറവി രോഗമുണ്ടെന്ന സംശയം വര്‍ധിക്കുകയും ചെയ്തതു മിച്ചം. ബൈഡൻ സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറണമെന്ന് ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിൽ തന്നെ അഭിപ്രായമുയർന്നു. ചില അംഗങ്ങള്‍ ബൈഡനോട് മത്സര രംഗത്തുനിന്നു തന്നെ മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകൾ പുറത്തുവന്നു. 40 മിനിറ്റ് നീണ്ടു നിന്ന് സിഎന്‍എന്നിലെ സംവാദം ലക്ഷക്കണക്കിന് പേരാണ് കണ്ടത്. സംവദത്തിൽ ബൈഡന്റെ പ്രകടനം ദയനീയമായിരുന്നുവെന്നാണ് വിലയിരുത്തൽ.
ട്രംപ് ശക്തനും ആക്രമണോത്സുകനുമായിരുന്നു. ട്രംപിനെ വേണ്ട രീതിയിൽ പ്രതിരോധിക്കാനോ പ്രത്യാക്രമണത്തിനോ ബൈഡന് സാധിച്ചില്ലെന്നും അഭിപ്രായമുയർന്നു.
Joe biden and Donald trump debate ahead election