ഇസ്രായേലിന്റെ ക്രൂരത വിവരിക്കുന്ന പുസ്തകം കൈയിൽ, ബ്ലാക്ക് ഫ്രൈഡേ ദിനത്തിൽ പുസ്തക ഷോപ്പിങ്ങുമായി ബൈഡൻ

വാഷിങ്ടൺ: ബ്ലാക്ക് ഫ്രൈഡേ ദിനത്തിൽ പുസ്തക ഷോപ്പിങ്ങുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. അമേരിക്കൻ മാധ്യമങ്ങളാണ് ബൈഡൻ പുസ്തകവുമായി പുറത്തിറങ്ങുന്ന ചിത്രം പ്രസിദ്ധീകരിച്ചത്. വാർത്താചിത്രത്തെ കുറിച്ച് വൻ ചർച്ചയായി. പുസ്തകശാലയിൽനിന്ന് കുടുംബസമേതം പുറത്തിറങ്ങുന്ന ജോ ബൈഡന്റെ ചിത്രമാണ് പ്രചരിച്ചത്. കൂടെ മകൻ ഹണ്ടർ ബൈഡനും മകൾ ആഷ്‌ലി ബൈഡനും കൊച്ചുമകളും മറ്റു കുടുംബാംഗങ്ങളുമെല്ലാമുണ്ട്.

ടീഷർട്ടും ജാക്കറ്റും കൂളിങ് ഗ്ലാസും ക്യാപ്പും ധരിച്ച് ഒരു പുസ്തകശാലയിൽനിന്നു പുറത്തിറങ്ങുന്ന ബൈഡന്റെ കൈയിലുള്ള പുസ്തകവും ചർച്ചയായി. കൊളംബിയ സർവകലാശാലയിൽ പ്രൊഫസറും ഫലസ്തീൻ-ലബനീസ് അക്കാദമിക്കുമായ റാഷിദ് ഖാലിദി രചിച്ച The Hundred Years’ War on Palestine: A History of Settler Colonialism and Resistance, 1917–2017 ആണ് ആ പുസ്തകം. ഫലസ്തീനിൽ ഒരു നൂറ്റാണ്ടുകാലം ഇസ്രായേൽ നടത്തിയ അധിനിവേശത്തിന്റെയും വംശഹത്യയുടെയും ചരിത്രം അനാവരണം ചെയ്യുന്നതാണു പുസ്തകം.

Joe Biden black friday book shopping picture goes viral

More Stories from this section

family-dental
witywide