വാഷിംഗ്ടണ്‍: ആംസ്റ്റർഡാമില്‍ ഇസ്രായേല്‍ ഫുട്‌ബോള്‍ ആരാധകർക്ക് നേരെയുണ്ടായ ആക്രമണങ്ങളെ അപലപിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ രംഗതത്ത്. ഇസ്രായേലുകാർക്ക് നേരെയുണ്ടായ ആക്രമണം നിന്ദ്യവും ക്രൂരവുമാണെന്ന് ബൈഡൻ പറഞ്ഞു.
സംഭവത്തിൽ ഇസ്രായേല്‍, ഡച്ച് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടുവെന്നും, കുറ്റവാളികളെ കണ്ടെത്തി ശിക്ഷ ഉറപ്പാക്കാനുള്ള ഡച്ച് ഭരണാധികാരികളുടെ നടപടിയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആക്രമണം ഇരുണ്ട നിമിഷങ്ങളെ വീണ്ടും ഓർമ്മപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
ജൂതന്മാരെ ആക്രമിക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാദ്ധ്യമത്തില്‍ ഉയർന്ന ആഹ്വാനങ്ങളുടെ തുടർച്ചയാണ് ഇപ്പോഴുണ്ടായ സംഭവമെന്ന് ഡച്ച് ഉദ്യോഗസ്ഥർ പറയുന്നു. ആംസ്റ്റർഡാമില്‍ യൂറോപ്പ് ലീഗ് മത്സരങ്ങള്‍ കണ്ട് മടങ്ങുകയായിരുന്ന ഇസ്രായേലിന്റെ മക്കാബി ടെല്‍ അവീവ് ഫുട്‌ബോള്‍ ക്ലബ്ബിന്റെ ആരാധകർക്ക് നേരെയാണ് ഇരുചക്രവാഹനങ്ങളില്‍ എത്തിയവർ ആക്രമണം അഴിച്ചുവിട്ടത്.
നൂറുകണക്കിന് പേർ ആക്രമണത്തിന് ഇരയായെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നു. പാലസ്തീൻ പതാകകളുമായി എത്തിയാണ് ഇവർ ആക്രമണം നടത്തിയതെന്നും പറയുന്നു.
joe biden comments on attack againts israel citizens in Amsterdam