കമലയെ പ്രശംസിച്ച് കൈപിടിച്ച് ബൈഡൻ, ‘വിജയം ഉറപ്പാക്കും’; ഇരുവരും ഒരുമിച്ചുള്ള ആദ്യ പ്രചാരണം ഗംഭീരമായി

വാഷിങ്ടൺ: യുഎ സ് പ്രസിഡൻ്റ് ജോ ബൈഡനും വൈസ് പ്രസിഡൻ്റ് കമലാ ഹാരിസും ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ആദ്യമായി ഒരുമിച്ച് പ്രചാരണം നടത്തി. പെൻസിൽവാനിയയിലെ പിറ്റ്‌സ്‌ബർഗിലാണ് ഇരുവരും ഒരുമിച്ച് പ്രചാരണത്തിനെത്തിയത്. പരമാവധി പിന്തുണ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരുവരുമെത്തിയത്.

ഇൻ്റർനാഷണൽ ബ്രദർഹുഡ് ഓഫ് ഇലക്‌ട്രിക്കൽ വർക്കേഴ്‌സ് യൂണിയൻ ഹാളിൽ ബൈഡൻ ഹാരിസിൻ്റെ സ്ഥാനാർത്ഥിത്വത്തെ പ്രശംസിക്കുകയും പിന്തുണ ഉറപ്പിക്കുകയും ചെയ്തു. കമലക്കൊപ്പമുണ്ടാകുമെന്നും വിജയം ഉറപ്പാക്കാൻ പരമാവധി ശ്രമിക്കുമെന്നും ബൈഡൻ പറഞ്ഞു.

അതേസമയം അമേരിക്കൻ തിരഞ്ഞെടുപ്പ് രംഗത്തെ ‌‌ഞ‌െട്ടിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഡൊണാൾഡ് ട്രംപിൻ്റെ ഭാര്യ മെലാനിയ ഡെമോക്രാറ്റ് പ്രസിഡൻറ് സ്ഥാനാർഥി കമലാ ഹാരിസിന് വേണ്ടി രഹസ്യമായി പ്രവർത്തിക്കുന്നുവെന്ന് ആരോപണവുമായി വൈറ്റ് ഹൗസ് മുൻ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ആൻ്റണി സ്കരാമുച്ചി രംഗത്തെത്തിയിരുന്നു. ഡൊണാൾഡ് ട്രംപിനെ വെറുക്കുന്നു എന്നതിനാലാണ് മെലാനിയ ട്രംപ് കമലാ ഹാരിസിനെ പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

കമലാ ഹാരിസിൻ്റെ വിജയത്തിനായി മെലാനിയക്ക് ആ​ഗ്രഹമുണ്ടെന്നും മീഡിയസ്‌ടച്ച് പോഡ്‌കാസ്റ്റിലെ സമീപകാല അഭിമുഖത്തിൽ സ്കരാമുച്ചി അവകാശപ്പെട്ടിരുന്നു. ഭർത്താവ് ഡൊണാൾഡ് ട്രംപിൻ്റെ രാഷ്ട്രീയ പ്രചാരണ റാലികളിൽ മെലാനിയയെ കാണാതിരുന്നപ്പോഴാണ് സ്കരാമുച്ചിയുടെ പരാമർശം. ചില ധനസമാഹരണ പരിപാടികളിലും ട്രംപിനെതിരെ വധശ്രമം നടന്ന റാലിയിലും മാത്രമാണ് മെലാനിയയെ കണ്ടത്.

More Stories from this section

family-dental
witywide