മെമ്മോറിയൽ ഡേ പ്രസംഗത്തിനിടെ ജോ ബൈഡൻ ഉറങ്ങിപ്പോയി; വിമർശനങ്ങളും ചോദ്യങ്ങളും

തിങ്കളാഴ്ച നടന്ന ഒരു മെമ്മോറിയൽ ഡേ പരിപാടിയിൽ പ്രസിഡൻ്റ് ബൈഡൻ ദീർഘനേരം കണ്ണടച്ചിരിക്കുന്നതായി കാണിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടതിന് പിന്നാലെ വിമർശനങ്ങളും ചോദ്യങ്ങളും ഉയരുന്നു. പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ്റെ പ്രസംഗത്തിനിടെ അദ്ദേഹം ഉറങ്ങുകയായിരുന്നെന്ന് കൺസർവേറ്റീവ് ആക്ടിവിസ്റ്റുകൾ ആരോപിക്കുന്നു.

തിങ്കളാഴ്ച ആർലിംഗ്ടൺ നാഷണൽ സെമിത്തേരിയിൽ മെമ്മോറിയൽ ഡേ ആചരണത്തിനായി എത്തിയ ബൈഡൻ, വാർഷിക ആദരവിൻ്റെ ഭാഗമായി ഒരു സൈനികൻ്റെ ശവകുടീരത്തിന് സമീപം പുഷ്പചക്രം അർപ്പിച്ചു.

നവംബറിൽ നടക്കാനിടരിക്കുന്ന പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ബൈഡന്റെ ഉറക്കം ആയുധമാക്കി എതിർ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ‘സ്ലീപിങ് ജോ’ എന്നാണ് 81കാരനായ ബൈഡനെ 77കാരനായ ട്രംപ് വിളിച്ചത്.

ആരോ ചിത്രീകരിച്ച ബൈഡന്റെ ഉറക്കം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മെമ്മോറിയൽ ഡേ ഇവൻ്റിൻ്റെ ടെലിവിഷൻ കവറേജിനിടെ അജ്ഞാതനായ ഒരാൾ ബൈഡനെ സൂം ചെയ്താണ് 48 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പ് ഷെയർ ചെയ്തിരിക്കുന്നത്. ക്ലിപ്പിൽ ഒരു സ്ത്രീ പറയുന്നതു കേൾക്കാം: “നോക്കൂ ബൈഡൻ ഉറങ്ങുന്നത്, അദ്ദേഹത്തിന്റെ കണ്ണുകൾ ഏകദേശം 30 സെക്കൻഡ് അടച്ചിരിക്കുന്നു.”

More Stories from this section

family-dental
witywide