ന്യൂയോർക്ക്: അമേരിക്കയില്‍ 100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍ ചുഴലിക്കാറ്റ് മാറുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ഫ്ലോറിഡയിലെ ചില പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളോട് ഒഴിഞ്ഞുപോകാനും നിര്‍ദേശിച്ചിട്ടുണ്ട്. ഒഴിഞ്ഞുപോയിട്ടില്ലെങ്കില്‍ നിങ്ങളുടെ മരണത്തിന് കാരണമാകുമെന്നും വിവിധ ഏജന്‍സികള്‍ അറിയിച്ചു.
ജീവിതത്തിനും മരണത്തിനും ഇടയിലുള്ള വിഷയമാണ് ഇതെന്ന് യു എസ് പ്രസിഡന്റ് പറഞ്ഞു. മണിക്കൂറില്‍ 255 കി.മി വേഗത്തിലാണ് ചുഴലിക്കാറ്റ് കരകയറുക. കാറ്റഗറി നാല് ചുഴലിക്കാറ്റാണ് മില്‍ട്ടണ്‍. ഫ്ലോറിഡയില്‍ ഏതാനും ആഴ്ചക്കിടെ കരകയറുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണിത്.
ഒരു നൂറ്റാണ്ടിനിടെ ഏറ്റവും നാശനഷ്ടമുണ്ടാക്കുന്ന ചുഴലിക്കാറ്റായി മില്‍ട്ടണ്‍ മാറുമെന്ന് യു.എസ് ഭരണകൂടം അറിയിച്ചു. ചിലയിടങ്ങളില്‍ രാക്ഷസ തിരമാലകളുണ്ടാകുമെന്നും അതിനെ അതിജീവിക്കാന്‍ കഴിയില്ലെന്നും ഫ്‌ളോറിഡ എമര്‍ജന്‍സി മേധാവി അറിയിച്ചു. 15 അടി ഉയരത്തില്‍ തിരമാലകള്‍ ഉയരുമെന്നാണ് മുന്നറിയിപ്പ്.