വാഷിംഗ്‍ടണ്‍: ഹഷ് മണി കേസിലെ കോടതി വിധിക്കെതിരെ ട്രംപ് നടത്തിയ വാര്‍ത്താ സമ്മേളനത്തിന് തൊട്ടുപിന്നാലെയാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്തത്. ട്രംപിനെതിരായ കോടതി തീരുമാനത്തെ ബൈഡന്‍ സ്വാഗതം ചെയ്തു. നിയമപരമായ എല്ലാ വസ്തുതകളും പരിശോധിച്ച് ജൂറി ഏകകണ്ഠമായാണ് തീരുമാനം എടുത്തത്. 34 കുറ്റങ്ങളും ഏകകണ്ഠമായാണ് കോടതി ശരിവെച്ചത്.
കോടതി വിധിയോട് വിയോജിപ്പുള്ളവര്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത് സ്വാഭാവികമാണ്. അതേസമയം അമേരിക്കയിലെ ഭൂരിഭാഗം ജനങ്ങളും കോടതി തീരുമാനത്തിനൊപ്പമാണ്. ഗുരുതരമായ കുറ്റകൃത്യമാണ് നടന്നത്. അത് കണ്ടെത്തിയാണ് കോടതിയുടെ തീരുമാനമെന്നും ട്രംപിന് മറുപടിയായി ജോ ബൈഡന്‍ പറഞ്ഞു.
കോടതി വിധിയെ രാഷ്ട്രീയ ആയുധമാക്കി ഭരണപക്ഷത്തിനെതിരെ ട്രംപ് ആഞ്ഞടിക്കുമ്പോഴാണ് പ്രതിരോധവുമായി പ്രസിഡന്റ് ബൈഡന്‍ ഉടന്‍ മാധ്യമങ്ങളെ കണ്ടത്.
Joe biden welcomes the court order against Donald trump on hush money case