
ചാൾസ്റ്റൺ: നവംബറിലെ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ എതിരാളിയായ ഡൊണാൾഡ് ട്രംപിനെ പരാജയപ്പെടുത്തുമെന്ന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ. ശനിയാഴ്ച സൗത്ത് കരോലിന ഡെമോക്രാറ്റിക് പ്രൈമറിയിൽ അദ്ദേഹം വിജയിച്ചു.
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയെ നിശ്ചയിക്കാനുള്ള സൗത്ത് കരോളിന പ്രൈമറി തെരഞ്ഞെടുപ്പിൽഡീൻ ഫിലപ്സ്, മരീന വില്യംസൺ എന്നിവരെയാണ് ബൈഡൻ പരാജയപ്പെടുത്തിയത്. കറുത്ത വർഗക്കാർ ഏറെയുള്ള സൗത്ത് കരോളിനയിലെ വിജയം 2024 നവംബറിൽ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ബൈഡന് ഏറെ നിർണായകമാണ്.
യുഎസ് മാധ്യമങ്ങളുടെ പ്രവചനപ്രകാരം, 81 കാരനായ ബൈഡൻ തൻ്റെ പാർട്ടിയുടെ നാമനിർദ്ദേശത്തിലേക്കുള്ള മാർച്ചിന് തുടക്കമിട്ടത്, രണ്ട് എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ്. നവംബറിൽ നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുന്നതിനുള്ള ആദ്യ ഔദ്യോഗിക ഡെമോക്രാറ്റിക് പ്രൈമറി നടക്കുന്ന തെക്കൻ സംസ്ഥാനത്ത് പ്രസിഡൻ്റ് ജോ ബൈഡൻ വിജയിക്കുമെന്ന് യുഎസ് മാധ്യമങ്ങൾ പ്രവചിച്ചു.
അതേസമയം, കുറഞ്ഞ റേറ്റിംഗുമായി പൊരുതുന്ന ബൈഡൻ, നാല് വർഷം മുമ്പ് അദ്ദേഹത്തെ തിരഞ്ഞെടുപ്പിൽ വിജയിക്കാന സഹായിച്ച കറുത്തവർഗക്കാരായ വോട്ടർമാരുടെ പിന്തുണ നേടിയിട്ടുണ്ടോ എന്നറിയാൻ ഡെമോക്രാറ്റുകൾ പ്രൈമറി ഫലങ്ങൾ പരിശോധിക്കും.
“2020ൽ രാഷ്ട്രീയ പണ്ഡിറ്റുകളുടെ നിഗമനം തെറ്റാണെന്ന് സൗത്ത് കരോളിന തെളിയിച്ചു. നമ്മുടെ കാമ്പയിനിന് പുതിയ ഊർജമാണ് പ്രദേശം നൽകിയത്. അവസാനം നമ്മൾ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തു. 2024ലും അത് ആവർത്തിക്കുകയാണ്. ഈ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും നമ്മൾ തന്നെ വിജയിക്കും. ട്രംപ് ഒരിക്കൽ കൂടി പരാജയപ്പെടുമെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു,” ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, ക്വിന്നിപിയാക് സർവകലാശാലയുടെ പുതിയ പ്രി പോൾ സർവേ പ്രകാരം യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡനായിരുന്നു മുൻതൂക്കം. റജിസ്റ്റർ ചെയ്ത വോട്ടർമാർക്കിടയിൽ നടത്തിയ അഭിപ്രായ സർവേയിൽ ബൈഡന് 50 ശതമാനം പിന്തുണയുണ്ട്, ട്രംപിന് 44 ശതമാനവും. .