മൻമോഹൻ സിംഗിന് ആദരാഞ്ജലികൾ അർപ്പിച്ച് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ

അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് ആദരാഞ്ജലികൾ അർപ്പിച്ച് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ. അദ്ദേഹത്തെ “യഥാർത്ഥ രാഷ്ട്രതന്ത്രജ്ഞൻ” എന്നും “അർപ്പണബോധമുള്ള പൊതുപ്രവർത്തകൻ” എന്നും വിശേഷിപ്പിച്ചു. 2004 മുതൽ 2014 വരെ അധികാരത്തിലിരുന്ന ഡോ. സിംഗ്, 1991-ൽ ഇന്ത്യയെ സാമ്പത്തിക തകർച്ചയുടെ വക്കിൽ നിന്ന് കരകയറ്റിയ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ശില്പിയായിരുന്നു .

“പ്രധാനമന്ത്രിയുടെ തന്ത്രപരമായ വീക്ഷണവും രാഷ്ട്രീയ ധൈര്യവും ഇല്ലായിരുന്നെങ്കിൽ ഇന്ന് അമേരിക്കയും ഇന്ത്യയും തമ്മിലുള്ള അഭൂതപൂർവമായ സഹകരണം സാധ്യമാകുമായിരുന്നില്ല,” ബൈഡൻ വെള്ളിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു.

“യുഎസ്-ഇന്ത്യ സിവിൽ ആണവ ഉടമ്പടി രൂപപ്പെടുത്തുന്നത് മുതൽ ഇന്തോ-പസഫിക് പങ്കാളികൾക്കിടയിൽ ആദ്യ ക്വാഡ് ഉച്ചകോടി ആരംഭിക്കാൻ സഹായിക്കുന്നതിൽ വരെ മൻമോഹൻ സിങ്ങിൻ്റെ നേതൃത്വം വ്യക്തമായ പങ്കു വഹിച്ചു. മൻമോഹൻ സിംഗ് എന്ന വ്യക്തിയുടെ പ്രഭാവം ഇരു രാജ്യങ്ങളേയും ലോകത്തെ തന്നെയും വരും തലമുറയേയും ശക്തിപ്പെടുത്തും. ” ബൈഡൻ അറിയിച്ചു.

ഡോ.സിംഗിൻ്റെയും അന്നത്തെ യുഎസ് പ്രസിഡൻ്റ് ജോർജ്ജ് ഡബ്ല്യു ബുഷിൻ്റെയും നേതൃത്വത്തിൽ 2005-ലാണ് ഇന്ത്യയും യുഎസും സിവിൽ ആണവോർജ കരാറിൽ ഒപ്പുവച്ചത്.

2008-ൽ സെനറ്റ് ഫോറിൻ റിലേഷൻസ് കമ്മിറ്റി ചെയർമാനായിരിക്കെയും 2009-ൽ യുഎസ് വൈസ് പ്രസിഡൻ്റായിരിക്കെയും മൻമോഹൻ സിങ്ങുമായി കൂടിക്കാഴ്ച നടത്തിയത് ബൈഡൻ അനുസ്മരിച്ചു.

“2013-ൽ അദ്ദേഹം എനിക്ക് ന്യൂഡൽഹിയിൽ ആതിഥേയത്വം അരുളി. ഞങ്ങൾ അന്ന് ചർച്ച ചെയ്തതുപോലെ, യു.എസ്-ഇന്ത്യ ബന്ധം ലോകത്തിലെ ഏറ്റവും മികവുറ്റ ഒന്നായി മാറി. പങ്കാളികളും സുഹൃത്തുക്കളും എന്ന നിലയിൽ, നമ്മുടെ രാജ്യങ്ങൾക്ക് അന്തസ്സും പരിധിയില്ലാത്ത സാധ്യതകളും ഉള്ള ഒരു ഭാവി തുറക്കാൻ കഴിഞ്ഞു.,” ബൈഡൻ പറഞ്ഞു.

“ഈ ദുഷ്‌കരമായ സമയത്ത് ജില്ലും (യുഎസ് പ്രഥമ വനിത) ഞാനും മുൻ പ്രഥമ വനിത ഗുർശരൺ കൗറിനും അവരുടെ മൂന്ന് കുട്ടികൾക്കും ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു. ,” അദ്ദേഹം കൂട്ടിച്ചേർത്തു.

Joe Biden’s Tribute To Manmohan Singh

More Stories from this section

family-dental
witywide