പീപ്പിൾ മാഗസിൻ്റെ ഈ വർഷത്തെ “മോസ്റ്റ് സെക്സിയസ്റ്റ് മാൻ എലൈവ്” ബഹുമതി ജോൺ ക്രിസെൻസ്കിക്ക്

ലോസ് ഏഞ്ചൽസ് :  പീപ്പിൾ മാഗസിൻ്റെ ഈ വർഷത്തെ “മോസ്റ്റ് സെക്സിയസ്റ്റ് മാൻ എലൈവ്” എന്ന ബഹുമതി  ജോൺ ക്രിസെൻസിക്ക്. ഹോളിവുഡ്  നടനും എഴുത്തുകാരനും സംവിധായകനുമാണ്  45 വയസ്സുകാരനായ  ജോൺ ക്രിസെൻസ്കി.  ചൊവ്വാഴ്ച രാത്രി “ദി ലേറ്റ് ഷോ വിത്ത് സ്റ്റീഫൻ കോൾബെർട്ട്” എന്ന പരിപാടിയിലാണ് പീപ്പിൾ മാഗസിൻ അവാർഡ് പ്രഖ്യാപിച്ചത്. 

 “ജാക്ക് റയാൻ” എന്ന ആക്ഷൻ സീരീസിലേയും”ദി ഓഫീസ്” എന്ന ചിത്രത്തിലും ഗംഭീര അഭിനയമാണ് ക്രിസെൻസ്കി കാഴ്ച വച്ചത്. ഭാര്യ എമിലി ബ്ലണ്ടിനൊപ്പം അഭിനയിച്ച എ ക്വയറ്റ് പ്ലേസ് എന്ന ചിത്രവും ശ്രദ്ധേയ ചിത്രമാണ്.


കഴിഞ്ഞ വർഷത്തെ ജേതാവ് പാട്രിക് ഡെംപ്‌സിയിൽ നിന്നാണ്  അവാർഡ് സ്വീകരിച്ചത്. 40 വർഷമായി പീപ്പിൾ മാഗസിൻ ഈ അവാർഡ് നൽകുന്നുണ്ട്. ആദ്യമായി ഈ അവാർഡ് ലഭിച്ചത് മെൽ ഗിബ്‌സണ് ആയിരുന്നു. ബ്രാഡ് പിറ്റ്, ജോർജ്ജ് ക്ലൂണി, ജോൺ എഫ്. കെന്നഡി ജൂനിയർ, ഡേവിഡ് ബെക്കാം, മൈക്കൽ ബി ജോർദാൻ, ജോൺ ലെജൻഡ്, ഡ്വെയ്ൻ ജോൺസൺ, പോൾ റൂഡ്, പിയേഴ്‌സ് ബ്രോസ്‌നൻ എന്നിവർക്കൊക്കെ ആ ബഹുമതി ലഭിച്ചിട്ടുണ്ട്. 

John Krasinski is People Magazines Sexiest Man Alive 2024

More Stories from this section

family-dental
witywide