പതിനഞ്ചാമത് കെസിസിഎന്‍എയുടെ സീനിയര്‍ സിറ്റിസണ്‍സ് / ഗോള്‍ഡന്‍ ഗോള്‍ഡീസ് കമ്മിറ്റിയുടെ ചെയര്‍മാനായി ജോണി മക്കോറ

ഡാലസ് : 15-ാമത് ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെസിസിഎന്‍എ) നാഷനല്‍ കണ്‍വന്‍ഷന്റെ സീനിയര്‍ സിറ്റിസണ്‍സ്/ ഗോള്‍ഡന്‍ ഗോള്‍ഡീസ് കമ്മിറ്റിയുടെ ചെയര്‍പേഴ്‌സണായി ജോണി മക്കോറയെ (ഹൂസ്റ്റണ്‍) തിരഞ്ഞെടുത്തു. ലൂക്കോസ് മാളിക (ന്യൂയോര്‍ക്ക്) ഒപ്പം ടോമി പുല്ലുകാട്ട് (ഷിക്കാഗോ) എന്നിവരും ഈ കമ്മിറ്റിയുടെ കോ-ചെയര്‍മാന്‍മാരായി പ്രവര്‍ത്തിക്കും.

ജൂലൈ 4 മുതല്‍ 7 വരെ ടെക്സാസിലെ സാന്‍ അന്റോണിയോയില്‍ നടക്കുന്ന 15-ാമത് കെസിസിഎന്‍എ കണ്‍വെന്‍ഷനില്‍ മുതിര്‍ന്നവര്‍ക്കുള്ള പരിപാടികളും പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും ഇവരുടെ നേതൃത്വത്തിലായിരിക്കും. മൂവരും അവരവരുടെ യൂണിറ്റുകളിലെ സംഘാടന മികവില്‍ പേരെടുത്തവരാണ്. ഈ കണ്‍വെന്‍ഷനില്‍ 250-ല്‍ അധികം മുതിര്‍ന്നവര്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അറിയപ്പെടുന്ന കലാകാരനാണ് ജോണി മക്കോറ. കൂടാതെ മുന്‍കാലങ്ങളില്‍ മിക്കവാറും എല്ലാ കെസിസിഎന്‍എ കണ്‍വെന്‍ഷനുകളിലും പങ്കെടുത്ത അനുഭവ സമ്പത്തും അദ്ദേഹത്തിനുണ്ട്. ആളുകളുമായി മികച്ചരീതിയില്‍ ഇടപെടാനുള്ള അതുല്യമായ കഴിവും അദ്ദേഹത്തിനുണ്ട്. കണ്‍വെന്‍ഷനിലെ മുഴുവന്‍ സീനിയേഴ്സ്/ ഗോള്‍ഡീസ് പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം ഊര്‍ജ്ജം പകരുമെന്ന് ഉറപ്പാണെന്ന്
കെസിസിഎന്‍എ എക്‌സിക്യൂട്ടീവ് ഷാജി എടാട്ട് വ്യക്തമാക്കി.

ഐകെസിസി ന്യൂയോര്‍ക്കിന്റെ മുന്‍ പ്രസിഡന്റും കെസിസിഎന്‍എ യുടെ വൈസ് പ്രസിഡന്റുമായിരുന്നു ലൂക്കോസ് മാളിക. ട്രൈ-സ്റ്റേറ്റ് ഏരിയ ക്‌നാനായ കമ്മ്യൂണിറ്റിയുടെ അടിസ്ഥാനപരമായ ഉയര്‍ച്ചയില്‍ അദ്ദേഹം വളരെ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

ഷിക്കാഗോ കെസിഎസ് യൂണിറ്റിന്റെ നിലവിലെ സീനിയര്‍ കോ-ഓര്‍ഡിനേറ്ററാണ് ടോമി പുല്ലുകാട്ട്. മുതിര്‍ന്നവര്‍ക്കായി വിവിധ പരിപാടികളും ടൂറുകളും അദ്ദേഹം വിജയകരമായി സംഘടിപ്പിക്കുന്നു. അദ്ദേഹത്തിന്റെ അതുല്യമായ ആശയങ്ങളും സംഘാടന കഴിവുകളും ഈ കമ്മിറ്റിക്ക് വലിയ മുതല്‍ക്കൂട്ടായിരിക്കുമെന്നും ഷാജി എടാട്ട് കൂട്ടിച്ചേര്‍ത്തു.

More Stories from this section

family-dental
witywide