ചിക്കാഗോയില്‍ അന്തരിച്ച ജോസഫ് വാച്ചാച്ചിറയുടെ പൊതുദര്‍ശനം ഇന്ന്, സംസ്‌കാരം നാളെ

ചിക്കാഗോ: ചിക്കാഗോയില്‍ കഴിഞ്ഞ ദിവസം അന്തരിച്ച ജോസഫ് വാച്ചാച്ചിറ (കുഞ്ഞുഞ്ഞുകുട്ടി-79 ) യുടെ സംസ്‌കാരം നവംബര്‍ എട്ടാം തിയതി നടക്കും. ചിക്കാഗോ ബെന്‍സന്‍വില്‍ ക്നാനായ കാത്തലിക്ക് ചര്‍ച്ച് അംഗമായിരുന്നു ഇദ്ദേഹം. പൊതുദര്‍ശനം വ്യാഴം (നവം. 7) വൈകുന്നേരം 5 മുതല്‍ രാത്രി 9 വരെ ബെന്‍സണ്‍വില്ല സേക്രട്ട് ഹാര്‍ട്ട് ക്നാനായ കത്തോലിക്ക പള്ളിയില്‍. സംസ്‌കാര ശുശ്രൂഷ നവംബര്‍ 8 വെള്ളിയാഴ്ച രാവിലെ 9:30ന് ഇല്ലിനോയിസിലെ ബെന്‍സണ്‍വില്ല സേക്രട്ട് ഹാര്‍ട്ട് ക്നാനായ കത്തോലിക്ക പള്ളിയില്‍. തുടര്‍ന്ന് സംസ്‌കാരം ക്വീന്‍ ഓഫ് ഹെവന്‍ കാത്തലിക് സെമിത്തേരി & മൗസോലിയംസ്, 1400 സൗത്ത് വുള്‍ഫ് റോഡ്, ഹില്‍സൈഡ്, ഇല്ലിനോയിസ് 60162 ല്‍.

കേരളത്തില്‍ കുമരകം നെപ്പുംസിന്‍ ക്നാനായ ചര്‍ച്ചിലും പിന്നീട് പേരൂര്‍ സെന്റ് സെബാസ്റ്റിയന്‍സ് ക്നാനായ ചര്‍ച്ചയിലും അംഗമായിരുന്നു.

ഭാര്യ: ലിറ്റില്‍ ഫ്‌ളവര്‍ (കുഞ്ഞുമോള്‍) പുന്നത്തുറ കല്ലുവെട്ടുകുഴിയില്‍ കുടുംബാംഗം. ആദ്യ ഭാര്യ മേരിക്കുട്ടി 1999 ല്‍ ചിക്കാഗോയില്‍ അപകടത്തില്‍ മരിച്ചു. കൂടല്ലൂര്‍ പടിഞ്ഞാത്ത് കുടുംബാംഗമാണ്. മക്കള്‍: ജൈസണ്‍, ജോണ്‍സണ്‍, ജിന്‍സണ്‍ വാച്ചാച്ചിറ. മരുമക്കള്‍: ബോബി മാക്കില്‍, ജോംസി ഏലംതാനത്ത്, മീനു പടിഞ്ഞാക്കര. എട്ടു കൊച്ചുമക്കളുണ്ട്.

സഹോദരര്‍: പരേതയായ മേരിക്കുട്ടി പാട്ടക്കണ്ടം, അവിഭക്ത ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍ ജോയി വാച്ചാച്ചിറ, കുഞ്ഞുഞ്ഞമ്മ ചെറിയത്തില്‍, ജോപ്പന്‍, എല്‍സമ്മ ചാലുങ്കല്‍, ലിസി പള്ളാത്തടം, ഫോമാ മുന്‍ പ്രസിഡണ്ടും ഇപ്പോള്‍ ജുഡീഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാനുമായ ബെന്നി വാച്ചാച്ചിറ

More Stories from this section

family-dental
witywide