പൊൻ തിളക്കത്തിൽ ചിക്കാഗോ; ജോയ് ആലുക്കാസിന്റെ നവീകരിച്ച ഷോറൂം തുറന്നു

ചിക്കാഗോ: ഡാലസിനും അറ്റ്ലാന്റക്കും പുറമെ ചിക്കാഗോയിലും ജോയ് ആലുക്കാസിന്റെ നവീകരിച്ച ഷോറൂം പ്രവർത്തനം ആരംഭിച്ചു. ഇല്ലിനോയ് കോൺഗ്രസ് മാൻ എസ്. രാജാ കൃഷ്ണമൂർത്തി ഷോറൂം ഉദ്ഘാടനം ചെയ്തു. വൈകിട്ട് 4.30നായിരുന്നു ഉദ്ഘാടന ചടങ്ങ്.

നിലവിലുണ്ടായിരുന്ന ഷോറൂം പുതുക്കി ആധുനിക കാലത്തെ അത്യാധുനിക കളക്ഷനോടെയാണ് ഷോറൂം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ചിക്കാഗോയിലെ 2642 വെസ്റ്റ് ഡിവോണ്‍ അവന്യുവിലാണ് ജോയ് ആലുക്കാസിന്റെ പുതുക്കിയ ഷോറൂം തുറന്നത്. ജ്വല്ലറി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ജോയ് ആലുക്കാസിന്റെ നേതൃത്വത്തിലായിരുന്നു പുതുക്കിയ ഷോറൂമിന്റെ ഉദ്ഘാടനം.