ചിക്കാഗോ: ഡാലസിനും അറ്റ്ലാന്റക്കും പുറമെ ചിക്കാഗോയിലും പുതുമോടിയോടെ ജോയ് ആലുക്കാസ് തുറക്കുകയാണ്. നിലവിലുണ്ടായിരുന്ന ഷോറൂം പുതുക്കി ആധുനിക കാലത്തെ അത്യാധുനിക കളക്ഷനോടെയാണ് തുറക്കുന്നത്. പുതുക്കിയ ഷോറൂമിന്റെ ഉദ്ഘാടനമാണ് ഇന്ന് നടക്കാന്‍ പോകുന്നത്. വൈകിട്ട് 4.30നാണ് ഉദ്ഘാടന ചടങ്ങ്. ചിക്കോഗിയിലെ 2642 വെസ്റ്റ് ഡിവോണ്‍ അവന്യുവിലാണ് ജോയ് ആലുക്കാസിന്റെ പുതുക്കിയ ഷോറൂം തുറക്കുന്നത്. ജ്വല്ലറി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ജോയ് ആലുക്കാസിന്റെ നേതൃത്വത്തിലാണ് പുതുക്കിയ ഷോറൂമിന്റെ ഉദ്ഘാടനം നടക്കുക.
അമേരിക്കന്‍ മലയാളികളുടെ സ്വര്‍ണ്ണതാല്പര്യം കണക്കിലെടുത്ത് തന്നെയാണ് അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിരവധി ഷോറൂമുകള്‍ തുറക്കുന്നത്. പുതുക്കിയ ഷോറൂമിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് നിരവധി ആനുകൂല്യങ്ങളും ചിക്കാഗോ മലയാളികളെ കാത്തിരിക്കുന്നുണ്ടെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് അറിയിച്ചു.
Joy alukkas new showroom at Chicago