ജോയ് ആലുക്കാസിന്റെ പുതിയ ഷോറൂം ഡാലസില്‍ തുറന്നു 

ഡാലസ്(ടെക്സസ്): ആഗോള ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസിന്റെ ഷോറൂം ഡാലസിലും പ്രവര്‍ത്തനം ആരംഭിച്ചു. കൗണ്ടി കമ്മീഷന്‍ സൂസൻ ഫ്ലെച്ചർ റിബണ്‍ കട്ട് ചെയ്ത് സ്ഥാപനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജ്വല്ലറി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ജോയ് ആലുക്കാസ്, ഡെപ്യുട്ടി മേയര്‍ ടോണി സിംഗ്, കൗണ്‍സില്‍ വിമുണ്‍ മൈനര്‍ ഷാഗന്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. 

ആകര്‍ഷകമായ നിരവധി ഓഫറുകള്‍ക്കൊപ്പം പുതിയ കളക്ഷനുകളുമാണ് ഡാളസ് ഷോറൂമില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നതെന്ന് ജ്വല്ലറി ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലൂക്കാസ് പറഞ്ഞു. ഡാളസില്‍ ഷോറൂം തുറക്കാന്‍ സാധിച്ചതില്‍ സന്തോഷം ഉണ്ടെന്നും അമേരിക്കയില്‍ ജോയ് ആലൂക്കാസിന്റെ ചുവടുകള്‍ക്ക് വേഗത കൂടുകയാണെന്നും അദ്ദേഹം പറഞ്ഞു. 

പുതിയ ഷോറൂമിന്റെ ഭാഗമായി ആഭരണങ്ങള്‍ വാങ്ങാനെത്തുന്നവര്‍ക്ക് സ്വര്‍ണ്ണ നാണയ സമ്മാനവും ജോയ് ആലൂക്കാസ് ഒരുക്കിയിട്ടുണ്ട്. 2,000 ഡോളർ വിലയുള്ള ഡയമണ്ട്, പോൾക്കി, പേൾ ആഭരണങ്ങൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് 1 ഗ്രാം സ്വർണ്ണ നാണയവും 1,000 ഡോളർ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങൾ വാങ്ങുമ്പോൾ 0.2 ഗ്രാം സ്വർണ്ണ നാണയവും സമ്മാനമായി നല്‍കും.

വാര്‍ത്ത- പി.പി.ചെറിയാന്‍

Joy Alukkas New Showroom opens in Dallas

More Stories from this section

family-dental
witywide