അറ്റ്‌ലാന്റ: ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ അറ്റ്‌ലാന്റയിലെ പുതിയ ഷോറൂം പ്രവർത്തനമാരംഭിച്ചു. ഇന്ത്യൻ കോൺസൽ ജനറൽ രമേഷ് ബാബു ലക്ഷ്മണൻ, ഫോർസിത്ത് കൗണ്ടി കമ്മിഷണർ ലോറ സെമാൻസൺ, നടൻ നെപ്പോളിയൻ ദുരൈസാമി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ചെയർമാൻ ജോയ് ആലുക്കാസിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ഉദ്ഘാടനത്തോടനുബന്ധിച്ച് ആകർഷകമായ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് അവസാന വാരം ഡാളസിലും ജോസ് ആലുക്കാസ് പുതിയ ഷോറൂം തുറന്നിരുന്നു.
Tags: