എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തില്‍ വ്യാപക പ്രതിഷേധം; കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ നാളെ ബി ജെ പി ഹര്‍ത്താല്‍

കണ്ണൂര്‍ : കണ്ണൂര്‍ എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച്കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ബി.ജെ.പി.

നവീനിന്റെ യാത്ര അയപ്പു സമ്മേളനത്തിനിടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് ഇദ്ദേഹത്തെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സംഭവം വ്യാപക പ്രതിഷേധത്തിന് കാരണമായി.

ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ബുധനാഴ്ച രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെ ബി ജെ പി ഹര്‍ത്താല്‍ ആചരിക്കുന്നത്. അവശ്യ സര്‍വീസുകളെയും വാഹനങ്ങളെയും ഹോട്ടലുകളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

More Stories from this section

family-dental
witywide