നോയിഡ: നോയിഡയില്‍ ബഹുനില കെട്ടിടത്തില്‍ നിന്ന് രണ്ട് മക്കളുമൊത്ത് ചാടിയ യുവതിയും ഒരു കുട്ടിയും മരിച്ചു. മറ്റൊരു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. 32 കാരിയായ സ്ത്രീയും മൂന്ന് വയസ്സുള്ള മകളുമാണ് മരിച്ചത്. 4 വയസ്സുള്ള മറ്റൊരു മകള്‍ക്ക് പരിക്കേറ്റു. കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവസമയത്ത് ദമ്പതികളുടെ മൂത്തമകളായ 10 വയസുകാരി സ്‌കൂളില്‍ പോയിരുന്നതായി പോലീസ് പറഞ്ഞു.
സെക്ടര്‍ 49 പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബറോല ഗ്രാമത്തില്‍ യുവതി താമസിച്ചിരുന്ന വാടക വീട്ടിലാണ് സംഭവം നടന്നതെന്ന് അഡീഷണല്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (നോയിഡ) മനീഷ് മിശ്ര പറഞ്ഞു.
അപകട വിവരം അറിഞ്ഞെത്തിയ ലോക്കല്‍ പോലീസ് സംഘം മൂന്നുപേരെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പക്ഷേ യുവതിയും ഇളയ കുട്ടിയും മരിച്ചതായി ഡോക്ടര്‍ സ്ഥിരീകരിക്കുകയായിരുന്നു. മൂത്തമകള്‍ ചികിത്സയിലാണെന്നും യുവതിയുടെ കുടുംബാംഗങ്ങള്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. യുവതിയുടെ ഭര്‍ത്താവ് ഒരു ആശുപത്രിയില്‍ ജോലി ചെയ്യുകയാണ്. കുടുംബം സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നെന്ന് ലോക്കല്‍ പോലീസ് പറഞ്ഞു.