9 മാസമല്ല, രണ്ടാഴ്ച കാത്തിരുന്നാല്‍ മതി !ഇന്ത്യന്‍ വിദഗ്ദ്ധ തൊഴിലാളികളുടെ വിസ പ്രോസസ്സിംഗ് സമയം കുറച്ച് ജര്‍മ്മനി

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിദഗ്ദ്ധ തൊഴിലാളികളുടെ വിസ പ്രോസസ്സിംഗ് സമയം ഗണ്യമായി കുറച്ച് ജര്‍മ്മന്‍ സര്‍ക്കാര്‍. ദീര്‍ഘകാല വിസകള്‍ക്കുള്ള കാത്തിരിപ്പ് കാലയളവ് ഒമ്പത് മാസമായിരുന്നത് രണ്ടാഴ്ചയായാണ് കുറച്ചത്.

വിദഗ്ധരായ തൊഴിലാളികളെ രാജ്യത്തിന് അടിയന്തരമായി ആവശ്യമാണ്. അതിലാണ് ഇന്ത്യന്‍ തൊഴിലാളികളുടെ വിസാ കാത്തിരിപ്പു സമയം കുറയ്ക്കുന്നത്. തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിന് അതിവേഗ വിസ ഇഷ്യൂ ആവശ്യമുണ്ട്. അതുപോലെ, ജര്‍മ്മനിയില്‍ നിക്ഷേപം നടത്തുന്ന ഇന്ത്യന്‍ സ്ഥാപനങ്ങള്‍ അവരുടെ സ്പെഷ്യലിസ്റ്റുകളെ കാലതാമസം കൂടാതെ ജര്‍മനിയിലേക്ക് അയയ്ക്കുന്നതിന് വേഗത്തിലുള്ള വിസ പ്രോസസ്സിംഗ് വേണ്ടതുണ്ടെന്നും ജര്‍മ്മന്‍ വിദേശകാര്യ മന്ത്രി അന്നലീന ബെയര്‍ബോക് പറഞ്ഞു. ജര്‍മ്മനിക്ക് അടിയന്തരമായി പുതിയ തൊഴിലാളികളെ ആവശ്യമുണ്ട്. ഈ കുറവ് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ബാധിക്കുന്നുണ്ടെന്നും അന്നലീന ബെയര്‍ബോക് സമ്മതിച്ചു.

വിസയ്ക്ക് അപേക്ഷിച്ച നാലു ലക്ഷത്തോളം പേര്‍ കാത്തിരിക്കെയാണ് പ്രോസസ്സിംഗ് സമയം കുറയ്ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2023ല്‍, ജര്‍മ്മന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് 570,000 തൊഴില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വേഗത്തിലുള്ള വിസ പ്രോസസ്സിംഗ് തൊഴിലാളികളെ ജര്‍മ്മനിയിലേക്ക് വരാനും നിലവില്‍ ബുദ്ധിമുട്ട് നേരിടുന്ന സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും സഹായിക്കും. ഈ വര്‍ഷം തുടക്കം മുതല്‍ ജൂണ്‍ വരെ തൊഴില്‍ ആവശ്യങ്ങള്‍ക്കായി ജര്‍മ്മനി 80,000 വിസകള്‍ അനുവദിച്ചിരുന്നു.

More Stories from this section

family-dental
witywide